Kerala

സംസ്ഥാനത്ത് 4581 പേര്‍ക്കുകൂടി കോവിഡ്

“Manju”

തിരുവനന്തപുരം• സംസ്ഥാനത്ത് ഞായറാഴ്ച 4581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 മരണം കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 3920 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 527 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 11, പത്തനംതിട്ട 9, തിരുവനന്തപുരം, തൃശൂര്‍ 7 വീതം, കണ്ണൂര്‍ 5, കോഴിക്കോട് 4, കൊല്ലം, വയനാട് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6684 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കോഴിക്കോട് 519, മലപ്പുറം 530, ആലപ്പുഴ 486, എറണാകുളം 361, തൃശൂര്‍ 413, പാലക്കാട് 223, കൊല്ലം 333, തിരുവനന്തപുരം 238, കോട്ടയം 264, കണ്ണൂര്‍ 142, പത്തനംതിട്ട 116, ഇടുക്കി 141, വയനാട് 95, കാസര്‍കോട് 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ 74,802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,48,207 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 46,126 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 ആണ്. റുട്ടീന്‍ സാംപിള്‍, എയര്‍പോര്‍ട്ട് സര്‍വൈലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 54,72,967 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ലൈല (60), അമരവിള സ്വദേശി കെ. അപ്പുക്കുട്ടന്‍ (79), വെങ്ങാനൂര്‍ സ്വദേശി ഓമന (72), ശ്രീകാര്യം സ്വദേശിനി സരോജിനി (64), നന്നാട്ടുകാവ് സ്വദേശിനി സുഭദ്ര (82), കുന്നത്തുകാല്‍ സ്വദേശിനി വസന്ത (57), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ശോഭ (53), മുളങ്കുന്നത്തുകാവ് സ്വദേശി തങ്കപ്പന്‍ (68), പുതുക്കാട് സ്വദേശി അന്തോണി (87), പാലക്കാട് കൊടുവായൂര്‍ സ്വദേശി ബഹാബ് (78), കിന്നശേരി സ്വദേശിനി ശശികല (67), വലപ്പാട് സ്വദേശി ബാബുരാജ് (59), പെരിങ്ങോട്ടുകുറിശി സ്വദേശിനി ഖദീജ (75), മലപ്പുറം കുറുവ സ്വദേശി സുബൈര്‍ (57), കുഴിമന സ്വദേശി അലാവി കുട്ടി (65), കരുവാമ്പ്രം സ്വദേശി ഇബ്രാഹീം (81), വയനാട് മീനങ്ങാടി സ്വദേശി ജോണ്‍ (81), കണ്ണൂര്‍ വേങ്ങര സ്വദേശി മെഹമൂദ് (70), പിലാത്തറ സ്വദേശി ജാനകി അമ്മ (80), താന സ്വദേശിനി സൈനബി (66), കല്യാശേരി സ്വദേശി ഹുസൈന്‍ കുട്ടി (74) എന്നിവരുടെ മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.

ഇതോടെ ആകെ മരണം 1869 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,22,296 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,04,463 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 17,833 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1963 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

*************************************************************************************************************

കോഴിക്കോട് ജില്ലയില്‍ 574 പേര്‍ക്ക് കോവിഡ്

വി.എം.സുരേഷ്കുമാർ

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 574 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കു മാണ് പോസിറ്റീവായത്. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 523 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5923 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8303 ആയി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 831 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 4

കോഴിക്കോട് കോര്‍പ്പറേഷന്‍- 1
കാവിലൂംപാറ – 1
മാവൂര്‍ – 1
തലക്കുളത്തൂര്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 11

പയ്യോളി – 6
ബാലുശ്ശേരി – 4
നരിപ്പറ്റ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 36

കോഴിക്കോട് കോര്‍പ്പറേഷന്‍ – 18
( ചെറുവണ്ണൂര്‍, പളളിക്കണ്ടി, വെസ്റ്റ്ഹില്‍, കല്ലായി, വെളളയില്‍, അരക്കിണര്‍,ഡിവിഷന്‍ 26,42,54,56,65,75)

ചേളന്നൂര്‍ – 10
അത്തോളി – 2
നന്മണ്ട – 2
ഫറോക്ക് – 1
കോട്ടൂര്‍ – 1
കൊടുവളളി – 1
കുരുവട്ടൂര്‍ – 1

?? സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 142

(ബേപ്പൂര്‍, പുതിയറ, രാരിച്ചന്‍ റോഡ്, അശോകപുരം, കരുവിശ്ശേരി, ചാലപ്പുറം, കുതിരവട്ടം, കാരപ്പറമ്പ്, ചെലവൂര്‍, കോട്ടൂളി, വേങ്ങേരി, പുതിയങ്ങാടി, മൊകവൂര്‍, തടമ്പാട്ടുത്താഴം, കണ്ണഞ്ചേരി, മലാപ്പറമ്പ്, കപ്പക്കല്‍, സിവില്‍ സ്റ്റേഷന്‍, പയ്യാനക്കല്‍, മാങ്കാവ്, പൊറ്റമ്മല്‍, തിരുവണ്ണൂര്‍, കല്ലുത്താന്‍കടവ്, കുറ്റിയില്‍ത്താഴം, തൊണ്ടയാട്, കാളൂര്‍ റോഡ്, ചേവായൂര്‍, മേത്തോട്ടുത്താഴം. മൈലാമ്പാടി, നല്ലളം, കൊളത്തറ, കുണ്ടുങ്ങല്‍, വെസ്റ്റ്ഹില്‍, ചെറുവണ്ണൂര്‍, അരക്കിണര്‍, നെല്ലിക്കോട്, എലത്തൂര്‍, എടക്കാട്, ഡിവിഷന്‍ 47, 49, 50, 51, 52, 53, 56)

പുതുപ്പാടി – 29
അഴിയൂര്‍ – 24
കുരുവട്ടൂര്‍ – 22
ചോറോട് – 20
വടകര – 18
ഉണ്ണിക്കുളം – 17
ഏറാമല – 15
ചക്കിട്ടപ്പാറ – 13
ഒളവണ്ണ – 13
കോടഞ്ചേരി – 12
പയ്യോളി – 12
ഒഞ്ചിയം – 11
ഫറോക്ക് – 10
കൊയിലാണ്ടി – 10
നന്മണ്ട – 9
മണിയൂര്‍ – 8
മൂടാടി – 8
തലക്കൂളത്തൂര്‍ – 8
ഉള്ള്യേരി – 8
താമരശ്ശേരി – 7
വില്യാപ്പളളി – 7
കക്കോടി – 6
രാമനാട്ടുകര – 5
ആയഞ്ചേരി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 4

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ചങ്ങരോത്ത് – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കക്കോടി – 1 ( ആരോഗ്യപ്രവര്‍ത്തക)
കൊയിലാണ്ടി – 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 8303
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 210

?? നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 249
• ഗവ. ജനറല്‍ ആശുപത്രി – 166
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 73
• കോഴിക്കോട് എന്‍.ഐ.ടി എസ്.എല്‍.ടി. സി – 94
• ഫറോക്ക് എഫ്.എല്‍.ടി.സി – 92
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി – 111
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 50
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 125
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 73
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ി – 71
• അമൃത എഫ്.എല്‍.ടി.സി. വടകര – 56
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 27
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 11
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 99
• ഇഖ്ര ഹോസ്പിറ്റല്‍ – 86
• ഇഖ്ര അനക്ചര്‍ – 32
• ഇഖ്ര മെയിന്‍ – 18
• ബി.എം.എച്ച് – 97
• മിംസ് – 54
• മൈത്ര ഹോസ്പിറ്റല്‍ – 19
• നിര്‍മ്മല ഹോസ്പിറ്റല്‍ – 26
• കെ.എം.സി.ടി ഹോസ്റ്റല്‍ – കോവിഡ് ബ്ലോക്ക് – 45
• എം.എം.സി നഴ്സിംഗ് ഹോസ്റ്റല്‍ – 203
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 15
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 14
• മലബാര്‍ ഹോസ്പിറ്റല്‍ – 8
• പി.വി.എസ് – 3
• എം. വി. ആര്‍ – 1
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 5651
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 263

• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 107
(തിരുവനന്തപുരം – 3, കൊല്ലം – 01, എറണാകുളം- 10, പാലക്കാട് – 2,തൃശ്ശൂര്‍ – 3, മലപ്പുറം – 21, കണ്ണൂര്‍ – 65, വയനാട് – 2)

Related Articles

Back to top button