InternationalLatest

ലോക ഇലവന്‍ പ്രഖ്യാപിച്ച്‌ ഐ.സി.സി

“Manju”

ശ്രീജ.എസ്

ലണ്ടന്‍: മികച്ച ടീമിനെ തെരെഞ്ഞെടുത്ത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. ഏകദിന – ടി20 ടീമുകളുടെ നായകന്‍ എംഎസ് ധോണിയാണെങ്കില്‍ ടെസ്റ്റ് ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടത് വിരാട് കോഹ്‌ലിയാണ്. ടി20 ടീമില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍ ഇടംപിടിച്ചപ്പോള്‍ ഏകദിന ടീമില്‍ മൂന്നും ടെസ്റ്റ് ടീമില്‍ രണ്ടും താരങ്ങള്‍ ഇടംകണ്ടെത്തി. വനിതളുടെ ടി20-ഏകദിന രണ്ട് വീതം ഇന്ത്യന്‍ താരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്.

ഓപ്പണറായി ഇംഗ്ലണ്ടിന്റെ അലസ്റ്റൈര്‍ കുക്ക്, ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ എന്നിവരെ തെരെഞ്ഞെടുത്തു. മൂന്നാമനായി ന്യൂസിലന്‍ഡ് ടീം നായകന്‍ കെയ്ന്‍ വില്യംസണും നാലാമനായി കോലിയും ഇറങ്ങും. അഞ്ചാമനായി ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും ആറാമനായി ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയും വരും. സംഗക്കാരയാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍. ഓള്‍റൗണ്ടര്‍മാരായി ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സും അശ്വിനും ഇടം നേടി.

ഓസ്ട്രേലിയയുടെ മെഗ് ലാന്നിങ്ങാണ് വനിത ടീമിന്റെ ക്യാപ്റ്റന്‍. എലിസ ഹീലി, സോഫി ഡെവെയ്ന്‍, സൂസി ബെറ്റ്സ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരാണ് ബാറ്റ്സ്മന്മാരായി ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വിന്‍ഡീസ് നായിക സ്റ്റെഫാനി ടെയ്‌ലര്‍, വിന്‍ഡീസിന്റെ തന്നെ ദീയാന്ദ്ര ടോട്ടിന്‍,ഓസ്ട്രേലിയയുടെ എലിസി പെറി എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. മേഗന്‍ ഷൂട്ട് നയിക്കുന്ന ബോളിങ് വിഭാഗത്തില്‍ അന്യ ഷ്രൂസോളും ഇന്ത്യയുടെ പൂനം യാദവും തിരഞ്ഞെടുക്കപ്പെട്ടു
പുരുഷന്മാരുടെ ഏകദിന ടീമിന്റെ നായകനും ധോണി തന്നെ. ഇവിടെയും ഓപ്പണറായി രോഹിത് ശര്‍മ എത്തിയപ്പോള്‍ മറ്റൊരു ഓപ്പണര്‍ ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറാണ്. വിരാട് കോഹ്‌ലി, എബി ഡി വില്ലിയേഴ്സ്, ഷക്കിബ് അല്‍ ഹസന്‍, എം.എസ് ധോണി എന്നിങ്ങനെയാണ് ബാറ്റിങ് ലൈന്‍ അപ്പ്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ബെന്‍ സ്റ്റോക്സാണ് ഷക്കിബിനൊപ്പം ടീമിലെ മറ്റൊരു ഓള്‍റൗണ്ടര്‍. മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രെന്റ് ബോള്‍ട്ട്, ലസിത് മലിംഗ എന്നിവരടങ്ങുന്ന പേസ് നിരയ്ക്കൊപ്പം ഇമ്രാന്‍ താഹിര്‍ ടീമിലെ ഏക സ്‌പിന്നറാണ്.

Related Articles

Check Also
Close
Back to top button