IndiaLatest

ചൈനീസ് ആപ്പായ ടിക് ടോക് ഉൾപ്പടെ 52 ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിക്കുന്നു

“Manju”

റെജിപുരോഗതി

ടിക് ടോക് ഉൾപ്പടെയുള്ള ചൈനീസ് ബന്ധമുള്ള 52 മൊബൈൽ അപ്ലിക്കേഷനുകൾ നിരോധിക്കാൻ നീക്കം. ആപ്പുകളുടെ പട്ടിക ഇന്റലിജൻസ് ഏജൻസികൾ കേന്ദ്രത്തിന് കൈമാറി. ഈ ആപ്ലിക്കേഷനുകൾ സുരക്ഷിതമല്ലെന്നും ഇന്ത്യയ്ക്ക് പുറത്തു വൻ തോതിൽ വിവര കൈമാറ്റം നടത്തുന്നുണ്ടെന്നുള്ള ആരോപണത്തെ തുടർന്നാണ് നടപടി.

വീഡിയോ കോൺഫെറെൻസിങ് ആപ്ലിക്കേഷനായ സൂം, ടിക് ടോക്, യു സി ബ്രൗസർ, എക്സെൻഡർ, ഷെയർചാറ്റ്, ക്ലീൻ മാസ്റ്റർ തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകൾക്കാണ് നിരോധനം.

ഈ ആപ്പുകൾ ദേശ സുരക്ഷക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജൻസ് നിർദേശത്തിന്മേലുള്ള ചർച്ച തുടരുകയാണ്. ഓരോ ആപ്ലിക്കേഷനും ഉയർത്തുന്ന സുരക്ഷാ ഭീഷണി പ്രത്യേകം ചർച്ച ചെയ്യും. അപ്പുകൾക്ക് പൂർണമായ നിരോധനം ഏർപ്പെടുത്തകുകയോ ഇവ ഉയർത്തുന്ന സുരക്ഷാ ഭീഷണിയെ പറ്റി ജനങ്ങൾക്ക് മുന്നറിയിപ്പ് കൊടുക്കുകയോ ചെയ്യണമെന്നാണ് നിർദേശം.

 

Related Articles

Back to top button