India

മലമുകളിൽ നിന്നും ഉരുളൻ കല്ലുകൾ താഴേയ്‌ക്ക്, പാലം തകർന്നു: 9 മരണം

“Manju”

ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൗറിൽ മണ്ണിടിച്ചിലിൽ ഒൻപത് വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരിക്കേറ്റു. സംഗ്ല താഴവരയിലാണ് അപകടമുണ്ടായത്. ഡൽഹിയിൽ നിന്ന് വിനോദയാത്രക്ക് പുറപ്പെട്ടവരാണ് മരിച്ചതെന്നാണ് വിവരം. മലയുടെ ഒരു ഭാഗം ഇടിഞ്ഞ് വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു.

പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ചിത്കുലിലേക്ക് പോകുകയായിരുന്നു സംഘം. സംഘത്തിൽ ഒമ്പത് പേരുണ്ടായിരുന്നെന്നാണ് പ്രാഥമിക നിഗമനം. മണ്ണിടിച്ചിലിനെ തുടർന്ന് സംഗ്ലി താഴ്‌വരയിലെ ബട്‌സേരി പാലവും തകർന്ന് തരിപ്പണമായി. മലയിടിഞ്ഞതിനെ തുടർന്ന് കൂറ്റൻ പാറകൾ താഴേക്ക് പതിയ്‌ക്കുകയായിരുന്നു.

മഴക്കാലമായതിനാൽ പ്രദേശത്തേക്ക് പോകരുതെന്ന് വിനോദ സഞ്ചാരികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അപകട മുന്നറിയിപ്പ് അവഗണിച്ച് വിനോദ സഞ്ചാരികളിൽ ചിലർ മുന്നോട്ടുപോകുകയായിരുന്നു. അപകട സ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. പ്രദേശത്തെ പൊടി മണ്ണ് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.

മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധസഹായം പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിച്ചു. പരിക്കേറ്റവരുടെ ചികിത്സയ്‌ക്കായി 50,000 രൂപയുടെ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button