IndiaLatest

ദേശീയ പാതയിലെ 60 കി.മി പരിധിയില്‍ ഒരു ടോള്‍ ബൂത്ത് മാത്രം

“Manju”

ഡല്‍ഹി ;ദേശീയ പാതയിലെ 60 കിലോമീറ്റര്‍ പരിധിയില്‍ ഇനി ഒരു ടോള്‍ ബൂത്ത് മാത്രമാണുണ്ടാകുകയെന്നും ബാക്കിയുള്ളവ മൂന്നു മാസത്തിനുള്ളില്‍ അടച്ചുപൂട്ടുമെന്നും കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. 2022-23 ലെ റോഡ് ഗതാഗതത്തിനും ഹൈവേക്കുമായുള്ള ആവശ്യങ്ങളെ കുറിച്ച്‌ പാര്‍ലമെന്‍റില്‍ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇങ്ങനെ അടുത്തടുത്ത് പ്രവര്‍ത്തിക്കുന്ന ടോള്‍ ബൂത്തുകള്‍ തെറ്റും നിയമവിരുദ്ധവുമാണെന്നും അവ ഉടന്‍ അടച്ചുപൂട്ടുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. ഗവണ്‍മെന്‍റിന് ഇത്തരം ബൂത്തുകളില്‍ നിന്ന് പണം ലഭിക്കുന്നുണ്ടെങ്കിലും അത് ജനങ്ങള്‍ സഹിക്കണമെന്നല്ല അര്‍ഥമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button