KeralaLatestThiruvananthapuram

ശക്തമായ മഴ; മൂ​ഴി​യാ​ര്‍ ഡാ​മി​ന്റെ മൂ​ന്നു ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തും

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

പ​ത്ത​നം​തി​ട്ട: മൂ​ഴി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ന്നു​മെ​ന്നു മു​ന്ന​റി​യി​പ്പ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ലും ഡാ​മു​ക​ളു​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ലും അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി.

ശ​ക്ത​മാ​യ മ​ഴ ഇ​തേ​രീ​തി​യി​ല്‍ തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ ജ​ല​നി​ര​പ്പ് 192.63 മീ​റ്റ​ര്‍ എ​ത്തു​മ്പോ​ള്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴു മ​ണി​യോ​ടു​കൂ​ടി മൂ​ഴി​യാ​ര്‍ ഡാ​മി​ന്റെ മൂ​ന്നു ഷ​ട്ട​റു​ക​ള്‍ 30 സെ​ന്‍റീ മീ​റ്റ​ര്‍ വീ​തം ഉ​യ​ര്‍​ത്തി 51.36 ക്യൂ​മെ​ക്സ് നി​ര​ക്കി​ല്‍ ജ​ലം ക​ക്കാ​ട്ട് ആ​റി​ലേ​ക്ക് ഒ​ഴു​ക്കി വി​ടും.

ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന​ത് മൂ​ലം ക​ക്കാ​ട്ടാ​റി​ല്‍ ആ​ങ്ങ​മൂ​ഴി, സീ​ത​ത്തോ​ട് വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 50 സെ​ന്‍റീ മീ​റ്റ​ര്‍ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ക​ക്കാ​ട്ടാ​റി​ന്‍റെ​യും, പ​ന്പ​യാ​റി​ന്റെ​യും തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രും ആ​ങ്ങ​മൂ​ഴി, സീ​ത​ത്തോ​ട്, ചി​റ്റാ​ര്‍, മ​ണി​യാ​ര്‍, പെ​രു​നാ​ട്, വ​ട​ശേ​രി​ക്ക​ര, റാ​ന്നി, കോ​ഴ​ഞ്ചേ​രി, ആ​റ​ന്‍​മു​ള നി​വാ​സി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​താ പു​ല​ര്‍​ത്ത​ണ​മെ​ന്നും ന​ദി​ക​ളി​ല്‍ ഇ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Related Articles

Back to top button