IndiaKeralaLatestThiruvananthapuram

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 20 ലക്ഷം കടന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള പുതിയ കോവിഡ് കണക്കുകള്‍ പുറത്തുവന്നതോടെയാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നത്. നിലവില്‍ ബ്രസീലും അമേരിക്കയുമാണ് ഇന്ത്യയ്ക്ക് മുന്നില്‍. രാ​​​ജ്യ​​​ത്ത് കോ​​​വി​​​ഡ് മ​​​ര​​​ണം 40,000 പി​​​ന്നി​​​ട്ടു. ജൂ​​​ലൈ 17ന് ​​​ആ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​യി​​​ല്‍ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം പ​​​ത്തു ല​​​ക്ഷം പി​​​ന്നി​​​ട്ട​​​ത്. 20 ദി​​​വ​​​സം ക​​ഴി​​ഞ്ഞ​​പ്പോ​​​ള്‍ രോ​​​ഗി​​​ക​​​ള്‍ 20 ല​​​ക്ഷ​​​മാ​​​യി.

വ്യാഴാഴ്ച രാവിലെ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച്‌ 19.65 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതുതായി 50,000ല്‍പ്പരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കിയത്. എന്നാല്‍ വൈകീട്ട് വിവിധ സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ കൂടി ചേര്‍ക്കുമ്ബോള്‍ രാജ്യത്തെ കോവിഡ് ബാധിതര്‍ 20 ലക്ഷം കടന്നിരിക്കുകയാണ്. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യാ​​​ണു കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളി​​​ല്‍ ഒ​​​ന്നാം​​​സ്ഥാ​​​ന​​​ത്ത്. ത​​​മി​​​ഴ്നാ​​​ട് ര​​​ണ്ടാം​​​സ്ഥാ​​​ന​​​ത്തും ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് മൂ​​​ന്നാം​​​സ്ഥാ​​​ന​​​ത്തും ക​​​ര്‍​​​ണാ​​​ട​​​ക നാ​​​ലാം സ്ഥാ​​​ന​​​ത്തു​​​മാ​​​ണ്. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലും ആ​​​ന്ധ്ര​​​യി​​​ലും പ്ര​​​തി​​​ദി​​​ന രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം പ​​​തി​​​നാ​​​യി​​​രം ക​​​ട​​​ന്നു. രോ​​​ഗ​​​മു​​​ക്തി നി​​​ര​​​ക്ക് 67 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ലാ​​​യ​​​ത് ആ​​​ശ്വാ​​​സ​​​മാ​​​ണ്.

ജ​​​നു​​​വ​​​രി 30നു ​​​കേ​​​ര​​​ള​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ആ​​​ദ്യ കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വ് കേ​​​സ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ആ​​​ദ്യ കോ​​​വി​​​ഡ് മ​​​ര​​​ണം ക​​​ര്‍​​​ണാ​​​ട​​​ക​​​യി​​​ലാ​​​യി​​​രു​​​ന്നു. തു​​​ട​​​ക്കം മു​​​ത​​​ല്‍ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും മ​​​ര​​​ണ​​​ത്തി​​​ലും മു​​​ന്നി​​​ല്‍ നി​​​ല്‍​​​ക്കു​​​ന്ന​​​ത് മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യാ​​​ണ്. ഒ​​​രു ഘ​​​ട്ട​​​ത്തി​​​ല്‍ അ​​​തി​​​തീ​​​വ്ര രോ​​​ഗ​​​വ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ഡ​​​ല്‍​​​ഹി​​​യി​​​ല്‍ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ കു​​​റ​​​വു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കണക്ക് പ്രകാരം 13.28 ലക്ഷം പേരാണ് രോഗമുക്തി നേടിയത്

Related Articles

Back to top button