KeralaLatest

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകള്‍

“Manju”

കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി മാവോയിസ്റ്റുകള്‍. വയനാട് കമ്പമലയില്‍ വീണ്ടുമെത്തിയ മാവോയിസ്റ്റുകളാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ 6.15 ഓടെയാണ് മാവോയിസ്റ്റ് സംഘം ഇവിടെ എത്തിയത്. 20 മിനിറ്റോളം തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

സംഘത്തില്‍ നാല് പുരുഷന്മാരാണുണ്ടായിരുന്നത്. രണ്ടു പേരുടെ കയ്യില്‍ ആയുധങ്ങളും ഉണ്ടായിരുന്നു. സിപി മൊയ്തീന്‍ സംഘത്തില്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. തൊഴിലാളികള്‍ താമസിക്കുന്ന പാടിയോട് ചേര്‍ന്ന ജങ്ഷനിലാണ് മാവോയിസ്റ്റുകള്‍ എത്തിയത്.

Related Articles

Back to top button