IndiaKeralaKozhikodeLatestMalappuram

കരിപ്പൂര്‍ വിമാന അപകടം പൈലറ്റ് അടക്കം 14 പേർ മരിച്ചു.

“Manju”
പൈലറ്റ് ഡി .വി. സാഠെ

തിരുവനന്തപുരം: കരിപ്പൂരിലെ വിമാനാപകടത്തില്‍ 14 പേർ മരിച്ചു.അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേ മരിച്ചു. ഫസ്റ്റ് ഓഫിസര്‍ അഖിലേഷിന് ഗുരുതരപരുക്ക്.എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത് എട്ടുമണിയോടെയാണ്. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീണു. ദുബായില്‍ നിന്നെത്തിയ വിമാനത്തില്‍ 191 യാത്രക്കാരുണ്ടായിരുന്നു. 174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് ഉള്ളത്. ഇതില്‍ ഒരു പൈലറ്റ് മരിച്ചെന്നാണ് വിവരം. വിമാനത്തിന് സാരമായ കേടുപാടുകള്‍. പരുക്കേറ്റവരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. 20 യാത്രക്കാരെ മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല. കോഴിക്കോട് മിംസ് ആശുപത്രിയില്‍ 12 പേരെ എത്തിച്ചു. പലരുടേയും നില ഗുരുതരം.വിമാനം 35 അടിയോളം താഴ്ചയിലേക്ക് വീണുവെന്നും ടിവി.ഇബ്രാഹിം എംഎല്‍എ പറഞ്ഞു. 20 യാത്രക്കാരെ മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഇവരുടെ പരുക്ക് ഗുരുതരമല്ല. ദുബായില്‍ നിന്നെത്തിയ വിമാനമാണ് ടേബിള്‍ ടോപ് റണ്‍വേയില്‍ നിന്ന് വീണത്.റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം രണ്ടു ഭാഗമായി മുറിഞ്ഞു. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽനിന്ന് പുക ഉയരുന്നുണ്ട്. ലാൻഡിങ്ങിനിടെയാണ് അപകടം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ. 174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായ സര്‍വീസാണ് അപകടത്തില്‍പ്പെട്ടത്. വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ കനത്ത മഴയുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫിനെ നിയോഗിച്ചെന്ന് കേന്ദ്രമന്ത്രി അമിത് ഷാ അറിയിച്ചു.

Related Articles

Back to top button