KeralaLatest

വണ്‍ കാര്‍ഡ് പദ്ധതിയുമായി കൊച്ചി മെട്രോ

“Manju”

Image result for വണ്‍ കാര്‍ഡ് പദ്ധതിയുമായി കൊച്ചി മെട്രോ

ശ്രീജ.എസ്

കൊച്ചി : വനിതകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സുരക്ഷിത യാത്ര ലക്ഷ്യമിട്ടു കൊണ്ട് കൊച്ചി വണ്‍ കാര്‍ഡ് പ്രത്യേക പദ്ധതിയുമായി കൊച്ചി മെട്രോ. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നടന്ന ചടങ്ങില്‍ കെ.എം.ആര്‍.എല്‍ എം.ഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ പദ്ധതി അവതരിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലിസി മാത്യു കാര്‍ഡ് ഏറ്റു വാങ്ങി.

ആക്‌സിസ് ബാങ്കുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഒറ്റത്തവണ 150 രൂപയ്ക്ക്
റീചാര്‍ജ് ചെയ്താല്‍ ഇഷ്യുവന്‍സ് ഫീ, വാര്‍ഷിക ഫീ, ടോപ്‌അപ് ചാര്‍ജ് എന്നിവ ഇതില്‍ കുറയും. അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിച്ചാല്‍ ഏത് മെട്രോ സ്റ്റേഷനില്‍ നിന്നും കൊച്ചി വണ്‍ കാര്‍ഡ് സ്വന്തമാക്കാം. രണ്ടുമാസമാണ് ഓഫര്‍ കാലാവധി. കോളജിലെ അന്‍പതോളം വിദ്യാര്‍ഥികള്‍ക്കും മറ്റിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുമായി കാര്‍ഡ് നല്‍കി.

Related Articles

Back to top button