Uncategorized

കരിപ്പൂര്‍ വിമാനാപകടം: അമ്മയും കുഞ്ഞും ഉള്‍പ്പെടെ 16 പേര്‍ മരിച്ചതായി വിവരം, 15 പേര്‍ക്ക് ഗുരുതര പരിക്കെന്നും റിപ്പോര്‍ട്ട്

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

കോഴിക്കോട്: ദുബായില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിയ വിമാനം തെന്നിവീണ് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 16പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിമാനം പറത്തിയിരുന്ന പൈലറ്റ് ഉള്‍പ്പെടെയാണ് മരിച്ചത്. 1344 ദുബായ് കോഴിക്കോട് വിമാനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞെട്ടല്‍ അറിയിച്ചു. പരിക്കേറ്റവരുടെ കുടുംബത്തോടൊപ്പമെന്ന് അദ്ദേഹം അറിയിച്ചു. ഗവര്‍ണറുമായി അദ്ദേഹം അപകടത്തെക്കുറിച്ച് സംസാരിച്ച് സ്ഥിഗതികള്‍ വിലയിരുത്തി. 191 യാത്രക്കാരും അഞ്ച് പൈലറ്റും ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നതായി മനസ്സിലാക്കുന്നു. വിമാനത്താവളത്തിന്റെ മതിലില്‍ ഇടിച്ച് തകരുകയായിരുന്നു. റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം 30 അടിയോളം താഴ്ചയിലേക്ക് സ്ഫോടനത്തോടെ പതിക്കുകയായിരുന്നു. വിമാനം രണ്ടായി പിളര്‍ന്നു. മംഗലാപുരം വിമാനപകടത്തോട് സമാനമായ അപകടമാണ് നടന്നിരിക്കുന്നത്. നാട്ടുകാരുടെ സമയോചിതമായ രക്ഷാപ്രവര്‍ത്തന ദൌത്യത്തിന് വളരെയധികം സഹായകമായിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ സമീപ പ്രദേശത്തെ ഹോസ്പിറ്റലുകളില്‍ എത്തിച്ചിട്ടുണ്ട്. പത്തോളം കുട്ടികളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഞ്ച് മരണമെന്ന് സൂപ്രണ്ടിനെ വിളിച്ചപ്പോള്‍ അറിഞ്ഞതെന്നു് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.  സ്ഥിതിഗതികള്‍ വെച്ച് മരണം 16 ആണെന്നു് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ എന്നും പരിക്കുകള്‍ ഗുരുതരമാണെന്നാണ് ഹോസ്പിറ്റല്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് നില്‍ക്കുന്നവര്‍ നാളെ കോവിഡ് ടെസ്റ്റ് നടത്തണമെന്നും കുറച്ച് ദിവസത്തേക്ക് സാമൂഹിക അകലം പാലിക്കുന്നതിന് ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

വിശദാംശങ്ങളറിയുവാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് – 8547616121, Baby Memmoraial Hospital: 9388955466, 8547754909, Mims Hospital: 9447636145,9846338846, Maithra Hospital :9446344326, 9496042881, Beach Hospital: 9846042881, 8547616019

Related Articles

Check Also
Close
Back to top button