KeralaLatest

കരിപ്പൂര്‍ റണ്‍വേ ഗതാഗത യോഗ്യമല്ലെന്ന വിദഗ്ധാഭിപ്രായം പരിഗണിച്ചില്ല

“Manju”

ശ്രീജ.എസ്

ചെന്നൈ : കരിപ്പൂര്‍ വിമാനത്താവളം ഗതാഗത യോഗ്യമല്ലെന്നും, നനവുള്ള പരിസ്ഥിതി ലാന്‍ഡിങ് അനുവദിക്കരുതെന്നുമുള്ള വിദഗ്ധാഭിപ്രായം അവഗണിച്ചെന്ന പരാതിയുമായി വ്യോമയാന വിദഗ്ധര്‍.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സുരക്ഷാസമിതിയിലെ അംഗമായ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥനാണ് ഈ പരാമര്‍ശവുമായി രംഗത്തു വന്നിരിക്കുന്നത്. ‘

മംഗലാപുരം വിമാനാപകടത്തിനു ശേഷമുള്ള എന്റെ മുന്നറിയിപ്പ് അന്നത്തെ സര്‍ക്കാര്‍ പരിഗണിച്ചില്ല. താഴോട്ട് ചരിഞ്ഞിറങ്ങുന്ന ഒരു ടേബിള്‍ ടോപ്പ് റണ്‍വേയാണത്. അതിന്റെ അവസാനമുള്ള ബഫര്‍സോണ്‍ തികച്ചും അപര്യാപ്തമാണ്.ഒരു വിമാനത്താവളത്തിലെ റണ്‍വേയുടെ അവസാനം ചുരുങ്ങിയത് 240 മീറ്റര്‍ വ്യാപ്തിയുള്ള ബഫര്‍സോണ്‍ ഉണ്ടാവണം. എന്നാല്‍, കരിപ്പൂര്‍ വിമാനത്താവളത്തിന് 90 മീറ്റര്‍ മാത്രമേയുള്ളൂ.’ രംഗനാഥന്‍ പറയുന്നു.

’17 ജൂണ്‍ 2011-ല്‍ തന്നെ അന്നത്തെ സിവില്‍ ഏവിയേഷന്‍ സുരക്ഷാ വിഭാഗത്തിന്റെ ചെയര്‍മാന് ഇക്കാര്യം ചൂണ്ടിക്കാട്ടി ഞങ്ങള്‍ റിപ്പോര്‍ട്ട് അയച്ചിരുന്നു. വിമാനം പറന്നിറങ്ങുന്ന റണ്‍വേയുടെ ഇരുവശവും 100 മീറ്റര്‍ വീതം സ്ഥലം ഒഴിഞ്ഞു കിടക്കണമെന്നാണ്. എന്നാല്‍, കരിപ്പൂര്‍ വിമാനത്താവളത്തില്‍ 75 മീറ്റര്‍ സ്ഥലം മാത്രമേയുള്ളൂ’ രംഗനാഥന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button