KeralaLatestThiruvananthapuram

പരീക്ഷാദിനത്തില്‍ കെഎസ്‌ആര്‍ടിസിയുടെ കൂടുതല്‍ സര്‍വ്വീസുകള്‍

“Manju”

തിരുവനന്തപുരം: ഞായറാഴ്ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വെച്ച്‌ നടക്കുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതാന്‍ എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി കെഎസ്‌ആര്‍ടിസി വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കും. പരീക്ഷ ദിവസവും അതിന്റെ തലേദിവസവും ആവശ്യത്തിന് വാഹന സൗകര്യം പരീക്ഷാകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തും.
യാത്രക്കാരുടെ അമിത തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ പരീക്ഷ സെന്ററുകളിലേക്കും നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചും, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും ആവശ്യമായ സര്‍വീസുകള്‍ നടത്താന്‍ ബന്ധപ്പെട്ട യൂണിറ്റ് അധികാരികള്‍ക്ക് സിഎംഡി നിര്‍ദ്ദേശം നല്‍കി.

ബോണ്ട് സര്‍വീസുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭ്യമാകുന്നതിന് വേണ്ടി മുന്‍കൂട്ടി റിസര്‍വേഷന്‍ സൗകര്യം ബന്ധപ്പെട്ട യൂണിറ്റ് അധികാരികള്‍ ഏര്‍പ്പെടുത്തും. മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തി യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താകും ബോണ്ട് സര്‍വ്വീസുകള്‍ നടത്തുക. യാത്രക്കാരുടെ തിരക്ക് അനുസരിച്ച്‌ അധികമായി സര്‍വ്വീസുകളും ക്രമീകരിക്കും.

എല്ലാ ജനറല്‍ വിഭാഗം ഇന്‍സ്പെക്ടര്‍മാരും സര്‍പ്രൈസ് സ്ക്വാഡ് യൂണിറ്റ് ഇന്‍സ്പെക്ടര്‍മാരും അന്നേദിവസം കാര്യക്ഷമമായി ബസ് പരിശോധന നടത്തുകയും യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ യൂണിറ്റ് അധികാരികള്‍ ഷെഡ്യൂള്‍ ക്രമീകരിച്ച്‌ അയക്കുകയും ചെയ്യും. ഈ ദിവസങ്ങളില്‍ യൂണിറ്റ് അധികാരികള്‍ യൂണിറ്റ് കേന്ദ്രീകരിച്ച്‌ സര്‍വീസ് ഓപ്പറേഷന് മേല്‍നോട്ടം വഹിക്കും. ബന്ധപ്പെട്ട സോണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ സര്‍വീസ് ഓപ്പറേറ്റ് മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യും.

Related Articles

Back to top button