IndiaLatest

വിജയവാഡയിലെ കോവിഡ് കേന്ദ്രത്തില്‍ തീപ്പിടുത്തം

“Manju”

ശ്രീജ.എസ്

വിജയവാഡ: വിജയവാഡയിലെ സ്വകാര്യ ആശുപത്രി ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ തീപിടുത്തമുണ്ടായി . കോവിഡ് -19 കെയര്‍ സെന്ററായി മാറിയ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ 7 പേര്‍ മരിച്ചു. സംഭവ സമയത്ത് 30 ഓളം കോവിഡ് രോഗികള്‍ ചികിത്സയിലായിരുന്നു. പ്രാഥമിക കണക്കനുസരിച്ച്‌ ഇലക്‌ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് തീപിടിത്തത്തിന് കാരണമാണെന്ന് പറയപ്പെടുന്നു.

കോവിഡ് -19 രോഗികള്‍ക്ക് ചികിത്സയ്ക്കായി എലൂരു റോഡിലുള്ള സ്വര്‍ണ്ണ പാലസ് ഹോട്ടല്‍ കോവിഡ് കേന്ദ്രമാക്കി മാറ്റുകയായിരുന്നു. അഞ്ച് നിലകളുണ്ടായിരുന്ന ഹോട്ടലിന്റെ ആദ്യത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. പുറത്തെടുത്തവരില്‍ ചിലര്‍ പിപിഇ കിറ്റ് ധരിച്ച നിലയിലായിരുന്നു. രക്ഷപ്പെടുത്തിയവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി അഗ്നിരക്ഷാ സംഘമാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്. അപകടത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി ദു:ഖം രേഖപ്പെടുത്തി.

Related Articles

Back to top button