KeralaLatest

ജോലിക്കിടെ അഞ്ചുപേര്‍ക്ക് മിന്നലേറ്റു

“Manju”

അ​ടൂ​ര്‍: തൊ​ഴി​ലു​റ​പ്പ് പണി ചെയ്തുകൊണ്ടിരിക്കെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മി​ന്ന​ലേ​റ്റു. അ​ഞ്ച് പേര്‍ക്കാണ് മിന്നലേറ്റത്‌. ഏ​നാ​ദി​മം​ഗ​ലം പൂ​വ​ണ്ണും​മൂ​ട് രാ​ധാ​മ​ണി (46), ചെ​മ്മ​ണ്ണേ​റ്റ​ത്ത്​ വ​ട​ക്കേ​തി​ല്‍ പൊ​ട്ടി​ച്ചി (72), കു​റു​മ്പ​ക​ര ക​മു​കും​കോ​ട് ത​ങ്ക​മ​ണി (64), കു​റു​മ്പക​ര തു​ള​സി വി​ലാ​സം ലീ​ലാ​ദേ​വി, കു​റു​മ്പക​ര ച​രു​വി​ള വീ​ട്ടി​ല്‍ അം​ബി​ക (46) എ​ന്നി​വ​ര്‍​ക്കാ​ണ് മി​ന്ന​ലേ​റ്റ​ത്. ഇ​വ​രെ അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചിട്ടുണ്ട്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ഏ​നാ​ദി​മം​ഗ​ലം കാ​ട്ടു​കാ​ലാ​യി​ല്‍ തൊ​ഴി​ലു​റ​പ്പ് ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ​യോ​ടൊ​പ്പം ഉ​ണ്ടാ​യ മി​ന്ന​ലേ​റ്റ​ത്. അ​ഞ്ചു​പേ​രും ബോ​ധ​ര​ഹി​ത​രാ​യി വീഴുകയായിരുന്നു . തു​റ​സ്സാ​യ സ്ഥ​ല​ത്താ​ണ്​ ഇ​വ​ര്‍ ജോ​ലി​ ചെ​യ്​​തു​കൊ​ണ്ടി​രു​ന്ന​ത്. പെട്ടന്നാണ് ഇ​ടി​മി​ന്ന​ലും ശ​ക്ത​മാ​യ മ​ഴ​യും തു​ട​ങ്ങി​യ​ത്.

Related Articles

Back to top button