Latest

റേഷന്‍ കാര്‍ഡുടമകള്‍ക്ക് 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങിയ സൗജന്യ കിറ്റ് വിതരണം

“Manju”

കല്‍പ്പറ്റ വറുതിയിലും ക്ഷാമകാലത്തും ചേര്‍ത്തുവച്ച കനിവിന്റെ കരുതലില്‍ വീട്ടകങ്ങള്‍ വീണ്ടും സമൃദ്ധം. വിഷുസദ്യയൊരുക്കാനും തിരുപ്പിറവി, പുണ്യമാസാചരണത്തിനും തയ്യാറെടുക്കുന്ന നാടിന് സര്‍ക്കാര്‍ സമ്മാനമായി കിറ്റ് വിതരണം തുടങ്ങി.സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങിയ സൗജന്യ കിറ്റ് വിതരണം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞ കിറ്റ് വിതരണമാണ് ഹെെക്കോടതി ഇടപെടലിനെ തുടര്‍ന്ന് പുനരാരംഭിച്ചത്.കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുന്നുണ്ട്.

കോവിഡില്‍ തൊഴിലും വരുമാനവും നഷ്ടമായ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ വിശപ്പാണ് സര്‍ക്കാര്‍ അകറ്റിയത്.തോട്ടം തൊഴിലാളികളും നിര്‍ധന കര്‍ഷകരും ആദിവാസികളും ഉള്‍പ്പെടുന്ന ജില്ലയിലെ 2,80,000 കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് ലഭിക്കും. കൂടാതെ ചെന്നിത്തലയുടെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞിരുന്ന നീല, വെള്ള കാര്‍ഡുടമകള്‍ക്കുള്ള 10 കിലോ അരി 15 രൂപ നിരക്കില്‍ വിതരണവും ഏപ്രില്‍ 5ന് തുടങ്ങും.ജില്ലയില്‍ മുന്‍ഗണനാ വിഭാഗത്തില്‍ 51,288 കാര്‍ഡുടമകളുണ്ട്. പിങ്ക് കാര്‍ഡുകാരായ ഈ വിഭാഗത്തിന് പതിവുപോലെ ഒരംഗത്തിന് അഞ്ച് കിലോ അരിവീതം ലഭിക്കും. മഞ്ഞ കാര്‍ഡുടമകളായ 46,248 എഎവൈക്കാര്‍ക്ക് 35 കിലോ ഭക്ഷ്യധാന്യം ലഭിക്കും.

Related Articles

Back to top button