KeralaLatestThiruvananthapuram

ആശ്വാസകിരണം നിലച്ചതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ 

“Manju”

എസ് സേതുനാഥ്

തിരുവനന്തപുരം: രോഗികൾക്ക് മുഴുവൻ സമയ പരിചരണം നൽകുന്നവർക്കായി മാസം 600 രൂപ വീതം ധനസഹായം നൽകുന്ന ആശ്വാസകിരണം പദ്ധതി നിലച്ചതിനെതിരെ  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറും പരാതി പരിശോധിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. വിശദമായ റിപ്പോർട്ട് നാലാഴ്ചക്കകം സമർപ്പിക്കണം.

17 മാസങ്ങൾക്ക് മുമ്പാണ് ആശ്വാസകിരണം നിലച്ചത്. നിലവിൽ 1, 13, 713 പേർ സഹായധനത്തിന് കാത്തിരിക്കുന്നുണ്ട്. അർബുദം, പക്ഷാഘാതം. നാഡീരോഗങ്ങൾ, ശാരീരിക- മാനസിക വൈകല്യമുള്ളവർ,പ്രായാധിക്യം കാരണം കിടപ്പിലായവർ, നൂറു ശതമാനം അന്ധത ബാധിച്ചവർ, ഓട്ടിസം, സെറിബറൽ പാൾസി, എൻഡോസൾഫാൻ കാരണം കിടപ്പിലായവർ തുടങ്ങിയവർക്കാണ് ആശ്വാസ കിരണം വഴി ധനസഹായം ലഭിക്കുന്നത്. വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Related Articles

Back to top button