IndiaKeralaLatestThiruvananthapuram

തക്കാളി വില കുതിച്ചുയരുന്നു. കിലോ 80-85

“Manju”

സിന്ധുമോള്‍ ആര്‍
ഡല്‍ഹി : കോവിഡ് പ്രതിസന്ധിക്കിടയില്‍ കുതിച്ചുയര്‍ന്ന് തക്കാളി വില ശനിയാഴ്ച തക്കാളിയുടെ ചില്ലറ വില കിലോഗ്രാമിന് 80 മുതല്‍ 85 രൂപയായി ഉയര്‍ന്നതായി വ്യാപാരികള്‍ പറഞ്ഞു. തക്കാളി വളരുന്ന പ്രധാന സംസ്ഥാനങ്ങളില്‍ നിന്ന് പുതിയ വിളയുടെ വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായി പറയുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ പഴം -പച്ചക്കറി മൊത്തവ്യാപാര വിപണിയായ ആസാദ്‌പൂര്‍ മണ്ടിയില്‍ തക്കാളി വില കിലോയ്ക്ക് 40-60 രൂപയായി വര്‍ധിച്ചുവെന്നും വ്യാപാരികള്‍ പറയുന്നു.തക്കാളി പ്രധാനമായും ഉല്‍പാദിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെയും മഹാരാഷ്ട്രയിലെയും തക്കാളി വിളവ് ഇത്തവണ കുറഞ്ഞതും കോവിഡ് പ്രതിസന്ധിയും മഴയുമെല്ലാം കര്‍ഷകരെ കഷ്ടത്തിലാക്കിയത് വില ഉയരാന്‍ കാരണമായിട്ടുണ്ട്

Related Articles

Back to top button