KasaragodLatest

കേന്ദ്ര സര്‍വ്വകലാശാല പൊതുപ്രവേശന പരീക്ഷ തുടങ്ങി

“Manju”

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയടക്കം രാജ്യത്തെ പന്ത്രണ്ട് കേന്ദ്ര സര്‍വ്വകലാശാലകളില്‍ വിവിധ ഇന്റഗ്രേറ്റഡ്, ബിരുദ, ബിരുദാനന്തര ബിരുദ, എംഫില്‍ കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷക്ക് തുടക്കം. വിവിധ പി.ജി., പി.ജി. ഡിപ്ലോമ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയാണ് ഇന്നലെ നടന്നത്. രാജ്യത്ത് 150ലധികം നഗരങ്ങളില്‍ പരീക്ഷ നടന്നു.

പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല സെന്ററില്‍ രണ്ട് ഘട്ടങ്ങളിലായി 120 പേര്‍ പരീക്ഷയെഴുതി. വൈസ് ചാന്‍സലര്‍  പ്രൊഫ.എച്ച്‌.വെങ്കടേശ്വര്‍ലു പരീക്ഷാ കേന്ദ്രം സന്ദര്‍ശിച്ചു. ഈ മാസം 16, 23, 24 തീയതികളിലാണ് ഇനി പരീക്ഷയുള്ളത്. കേരളത്തില്‍ കാസര്‍കോടിന് പുറമെ ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലുമാണ് പരീക്ഷാ സെന്റര്‍ ഉള്ളത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ)യുമായി സഹകരിച്ച്‌ പഞ്ചാബ് കേന്ദ്ര സര്‍വ്വകലാശാലയാണ് പ്രവേശന പരീക്ഷയുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്. പന്ത്രണ്ട് സര്‍വ്വകലാശാലകളിലായി 307 ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും 63 ബിരുദ കോഴ്‌സുകളിലേക്കുമാണ് പ്രവേശനം. ഇതില്‍ ഒരു ബിരുദ കോഴ്‌സും 26 ബിരുദാനന്തര ബിരുദ കോഴ്‌സും മൂന്ന് പിജി ഡിപ്ലോമ കോഴ്‌സുകളുമാണ് കേരള കേന്ദ്ര സര്‍വ്വകലാശാലയിലുള്ളത്. ഇവിടെ 1384 സീറ്റുകളിലേക്കാണ് പ്രവേശനം.

കേരള കേന്ദ്ര സര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളറും സി.യു.സി .ഇ.ടി നോഡല്‍ ഓഫീസറുമായ ഡോ.എം.മുരളീധരന്‍ നമ്ബ്യാര്‍, സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഡെപ്യുട്ടി നോഡല്‍ ഓഫീസറുമായ ഡോ. രാമചന്ദ്രന്‍ കോതാരമ്പത്ത്, എക്കണോമിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സെന്റര്‍ സൂപ്രണ്ടുമായ ഡോ.ടി.ജെ. ജോസഫ്, പടന്നക്കാട് നെഹ്‌റു കോളേജ് കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും എന്‍ടിഎയുടെ നിരീക്ഷകനുമായ വി.വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button