KeralaLatest

മാതൃമണ്ഡലം വാർഷിക പദ്ധതി “സൈബർ ലോകത്തെ ചതിക്കുഴികൾ” പത്തനംതിട്ട ഏരിയയിൽ സംഘടിപ്പിച്ചു

“Manju”

പത്തനംതിട്ട : ശാന്തിഗിരി ആശ്രമം പത്തനംതിട്ട ഏരിയയിൽ മാതൃമണ്ഡലം വാർഷിക പദ്ധതി അനുസരിച്ചു “സൈബർ ലോകത്തെ ചതിക്കുഴികൾ” എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്ക്കരണ ക്ലാസ് ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ചില്‍ വെച്ച് നടന്നു. റിട്ട.അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഓഫ്‍ പോലീസ് വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ നടന്ന ക്ലാസില്‍ കോന്നി ഏരിയ ഇന്‍ചാര്‍ജ് സ്വാമി പ്രകാശരൂപ ജ്ഞാനതപസ്വി മഹനീയ സാന്നിധ്യമായിരുന്നു. പ്രസ്‌തുത ക്ലാസ്സിൽ ശാന്തിഗിരി മാതൃമണ്ഡലം, വി എസ് എൻ കെ, ഗുരുമഹിമ ശാന്തിമഹിമ എന്നീ സംഘടനകളിലെ പ്രവർത്തകർ പങ്കെടുത്തു.

Related Articles

Back to top button