IndiaInternationalKeralaLatest

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 600 ഇന്ത്യക്കാര്‍ക്ക് ഉടന്‍ വിസ ലഭ്യമാക്കും

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി| അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 600 ഇന്ത്യക്കാര്‍ക്ക് ഉടന്‍ വിസ ലഭിക്കുമെന്ന് ഡല്‍ഹി സിഖ് മാനോജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് മജീന്ദര്‍ സിംഗ് സിര്‍സ പറഞ്ഞു. വിദേശകാര്യ മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയിലാണ് വിസ നല്‍കാമെന്ന് ഉറപ്പ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സിഖുകാരും ഹിന്ദുക്കളുമാണ് അഫ്ഗാനില്‍ കുടുങ്ങി കിടക്കുന്നത്. പാകിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും ഭരണകൂടങ്ങളുമായും ഇത് സംബന്ധിച്ച്‌ സിര്‍സയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ചര്‍ച്ച നടത്തിയിരുന്നു.

അഫ്ഗാനില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്നും അവര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ വിസ നല്‍കുമെന്ന് മന്ത്രാലയം ഉറപ്പ് നല്‍കിയതായും സിര്‍സ കൂട്ടിചേര്‍ത്തു. ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ദീര്‍ഘകാല വിസ നല്‍കുമെന്ന് മന്ത്രാലയം ഉറപ്പ് നല്‍കിയതായും സിര്‍സ പറഞ്ഞു. ഇവര്‍ വിസക്ക് അപേക്ഷ നല്‍കണമെന്നും അപേക്ഷ ലഭിച്ചാല്‍ വിസ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button