InternationalLatest

ചുഴലിക്കാറ്റില്‍ മരണം 80 ; കെന്റക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

“Manju”

കെന്റക്കി: അമേരിക്കയില്‍ വെള്ളിയാഴ്ച രാത്രിയോടെ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ എണ്‍പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തെക്കന്‍ സംസ്ഥാനമായ കെന്റക്കിയിലാണ് നാശനഷ്ടങ്ങളേറെയും സംഭവിച്ചിരിക്കുന്നത്. കെന്റക്കിയില്‍ മാത്രമായി 70 ലേറെ മരിച്ചതയാണ് വിവരം.

ശക്തമായ ചുഴലിക്കാറ്റില്‍ ഇല്ലിനോയിലെ ആമസോണ്‍ ഗോഡൗണ്‍ തകര്‍ന്നിട്ടുണ്ട്. ഇവിടെ നൂറിലേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. കെന്റക്കിയില്‍ ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും ശക്തമായ കൊടുങ്കാറ്റുകളിലൊന്നാണിതെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ വ്യക്തമാക്കി.

കാറ്റില്‍ തകര്‍ന്നടിഞ്ഞ മെയ്ഫീല്‍ഡിലുള്ള മെഴുകുതിരി ഫാക്ടറിയിലും നിരവധിപ്പേര്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. യു.എസിലെ അര്‍ക്കന്‍സസ്, മിസൗറി, ഇല്ലിനോയ്, കെന്റക്കി, ടെന്നസി, എന്നീ അഞ്ചു സംസ്ഥാനങ്ങളെയാണ് ചുഴലിക്കാറ്റ് പിടിച്ചുലച്ചത് .അതെ സമയം മരണ സംഖ്യ ഇനിയും ഉയന്നേക്കുമെന്ന് കെന്റക്കി ഗവര്‍ണര്‍ വ്യക്തമാക്കിയത്.

കെന്റക്കിയിലെ ഗ്രേസ് കൗണ്ടിയിലും കനത്ത നാശനഷ്ടമാണ് ചുഴലിക്കാറ്റ് വിതച്ചിരിക്കുന്നത്. നിരവധി പേരെ കാണാതായതായാണ് വിവരം. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കെന്റക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് . ദുരന്ത പശ്ചാത്തലത്തില്‍ ഗവര്‍ണറുമായി കൂടിയാലോചിച്ച്‌ അടിയന്തരമായി ആവശ്യമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

Related Articles

Back to top button