IndiaLatest

“ലെറ്റേഴ്സ് ടു മദർ”

“Manju”

 

ന്യൂഡൽഹി • പ്രധാന മന്ത്രി നരേന്ദ്ര മോദി യുവാവായിരിക്കെ വിശ്വമാതാവിന് എഴുതിയ കത്തുകൾ വായനക്കാരിലേക്ക്. ‘ലെറ്റേഴ്സ് ടു മദർ’ എന്ന പേരിൽ കത്തുകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതു ഹാർപർ കോളിൻസ്. അടുത്ത മാസം പ്രകാശനം ചെയ്യുന്ന പുസ്തകത്തിനായി ഗുജറാത്തി കത്തുകൾ ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തത് പത്മശ്രീ അവാർഡ് ജേതാവായ ഭാവന സോമയ്യയാണ്.

മോദി ചെറുപ്പകാലത്ത് കാലത്ത് എല്ലാ ദിവസവും ‘ജഗത് ജനനി’ക്കു കത്തെഴുതുമായിരുന്നു. ദുഃഖവും സന്തോഷവും ഓർമകളുമൊക്കെ നിറഞ്ഞ ഈ കത്തുകൾ മാസങ്ങൾക്കുള്ളിൽ മോദിതന്നെ കത്തിച്ചുകളയുകയും ചെയ്തിരുന്നു. ഇതിൽ അവശേഷിച്ച 1986ലെ ഡയറിയിലെ കത്തുകളാണു പുസ്തമാക്കുന്നത്. ഇതു സാഹിത്യപരമായ ശ്രമമല്ലെന്നും തന്റെ നിരീക്ഷണങ്ങളുടെ പ്രതിഫലനമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

Related Articles

Back to top button