IndiaLatest

പാസഞ്ചർ – സബർബൻ തീവണ്ടി സേവനങ്ങൾ റദ്ദാക്കിയിരിക്കുന്നത് ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ തുടരുമെന്ന് റെയില്‍വേ മന്ത്രാലയം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

പാസഞ്ചർ – സബർബൻ തീവണ്ടി സേവനങ്ങൾ റദ്ദാക്കിയിരിക്കുന്നത് ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ തുടരുമെന്ന് റെയില്‍വേ മന്ത്രാലയം
നേരത്തെ അറിയിച്ചിരുന്നത് പോലെതന്നെ ദിവസേനയുള്ള പാസഞ്ചർ, സബർബൻ തീവണ്ടി സേവനങ്ങൾ നിർത്തലാക്കിയത്, ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു.

എന്നാൽ നിലവിൽ സേവനം നടത്തുന്ന 230 സ്പെഷൽ ട്രെയിനുകളുടെ പ്രവർത്തനം തുടരും. മഹാരാഷ്ട്ര ഭരണകൂടത്തിന്റെ ആവശ്യാനുസരണം മുംബൈയിൽ പരിമിതമായ തോതില്‍ സേവനം നടത്തുന്ന ലോക്കൽ ട്രെയിനുകൾ തുടർന്നും പ്രവർത്തിക്കുന്നതാണ്.

സ്പെഷ്യൽ ട്രെയിനുകളിലെ തിരക്ക് ദിവസേന വിലയിരുത്തുന്നുണ്ട്. ആവശ്യം എങ്കിൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ ലഭ്യമാക്കും. എന്നാൽ ലോക്ഡൗൺ നിലവിൽ വന്നതിന് ശേഷം നിർത്തലാക്കിയ ദിവസേന സേവനം നടത്തിയിരുന്ന എല്ലാ ലോക്കൽ – സബർബൻ തീവണ്ടികളും തുടർന്നും പ്രവർത്തനം നടത്തുന്നതല്ല.

 

Related Articles

Back to top button