IndiaLatest

വിദ്യാര്‍ഥികള്‍ക്കായി പുതിയ വായ്പ പദ്ധതി പ്രഖ്യാപിച്ച്‌ മമത ബാനര്‍ജി

“Manju”

ബംഗാളില്‍ വിദ്യാര്‍ഥികള്‍ക്കായി പുതിയ വായ്പ പദ്ധതി പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി മമത ബാനര്‍ജി. 10 ലക്ഷം രൂപവരെ വായ്പ ലഭിക്കുന്ന സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയാണ് മമത ബാനര്‍ജി പ്രഖ്യാപിച്ചത്. 10 വര്‍ഷം ബംഗാളില്‍ താമസിച്ചിട്ടുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും.

വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തോ വിദേശത്തോ ഉന്നത വിദ്യാഭ്യാസത്തിനായി വായ്പയെടുക്കാന്‍ ഈ കാര്‍ഡ് ഉപയോഗിക്കാം. വായ്പക്ക് ഈട് നല്‍കേണ്ടതില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ആയിരിക്കും ഗ്യാരന്റി നല്‍കുകയെന്നും മമത ബാനര്‍ജി പറഞ്ഞു.

Related Articles

Back to top button