KeralaLatest

കോവിഡ് മൂലം ഭർത്താവ് വിടപറഞ്ഞു; നാട്ടിലേക്ക് മടങ്ങാൻ കനിവു തേടി ഖമറുന്നിസ

“Manju”

സിന്ധുമോള്‍ ആര്‍

 

കൊണ്ടോട്ടി: റിയാദിൽ നിന്നു നാട്ടിലേക്കു മടങ്ങാൻ എംബസിയുടെ അനുമതി കാത്ത് തിരൂരങ്ങാടി സ്വദേശിനി സ്വദേശിനി ഖമറുന്നിസ. കോവിഡ് ബാധിച്ച് ‌ഏപ്രിൽ 4നു മരിച്ച ചെമ്മാട് സ്വദേശി സഫ്‌വാന്റെ ഭാര്യ ഖമറുന്നിസ അടുത്ത ബന്ധുക്കളോ മറ്റോ ഇല്ലാത്തതിനാൽ റിയാദിൽ സങ്കടക്കുരുക്കിൽ കഴിയുകയാണ്.

സഫ്‌വാന്റെ മൃതദേഹം റിയാദിൽ കബറടക്കിയിരുന്നു. ഖമറുന്നിസയ്ക്ക് കോവിഡ് ഇല്ല എന്നു സ്ഥിരീകരിച്ചെങ്കിലും വിമാന സർവീസ് ഇല്ലാത്തതിനാൽ യാത്ര മുടങ്ങി. കഴിഞ്ഞ ദിവസം മുതൽ വിമാന സർവീസ് ആരംഭിച്ചെങ്കിലും ടിക്കറ്റ് കിട്ടിയില്ല. എംബസിക്ക് പ്രത്യേക നിവേദനം നൽകിയിരുന്നുവെന്നും അനുമതി ലഭിച്ചിട്ടില്ലെന്നും കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ പറഞ്ഞു.

സന്ദർശക വീസയിൽ റിയാദിൽ എത്തിയ ഖമറുന്നിസ, ഭർത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ടു. സഹോദരനും ബന്ധുക്കളും ജിദ്ദയിൽ ഉണ്ടെങ്കിലും യാത്രാ നിയന്ത്രണം മൂലം അവർക്ക് റിയാദിൽ എത്താൻ കഴിഞ്ഞില്ല.

Related Articles

Back to top button