IndiaLatest

ചൈനയെ കടത്തിവെട്ടാൻ ടോയ് പാര്‍ക്ക് ക്ലസ്റ്ററുമായി യുപി

“Manju”

ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാശ്രയ ഇന്ത്യയും മേക്ക് ഇൻ ഇന്ത്യ മിഷനും സാക്ഷാത്കരിക്കുന്നതില്‍ മുൻനിര സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നിരവധി പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. യമുന എക്‌സ്പ്രസ് വേ ഇൻഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ നിര്‍മാണത്തിലിരിക്കുന്ന ടോയ് പാര്‍ക്ക് ക്ലസ്റ്ററും ഇതിലെ ഒരു പ്രധാന കണ്ണിയാണ്. സെക്ടര്‍ 33ല്‍ സ്ഥാപിക്കുന്ന ഈ പാര്‍ക്കില്‍ വ്യവസായ യൂണിറ്റുകളുടെ തറക്കല്ലിടലും ഉദ്ഘാടന പരിപാടികളും തുടര്‍ച്ചയായി നടന്നുവരുന്നു.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടെയുള്ള എല്ലാ വ്യവസായ യൂണിറ്റുകളും ഉല്‍പ്പാദനം ആരംഭിക്കും . അതോടെ ഇന്ത്യയുടെ കളിപ്പാട്ട വിപണി ചൈനയെ മറികടന്ന് ലോക വേദിയില്‍ തങ്ങളുടെ സ്ഥാനം കൈയ്യടക്കും . ഇന്ത്യയില്‍ നിര്‍മ്മിച്ച കളിപ്പാട്ടം ലോകത്തെ 50 ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട് . ഈ കളിപ്പാട്ട പാര്‍ക്ക് വരുന്നതോടെ കൂടുതല്‍ ഉല്‍പ്പാദനത്തോടൊപ്പം കൂടുതല്‍ കയറ്റുമതിയും ഉറപ്പാക്കും.

കഴിഞ്ഞ ദിവസം ടോയ് പാര്‍ക്കില്‍ വ്യവസായ യൂണിറ്റുകളുടെ നിര്‍മ്മാണത്തിന് YIDA പ്രസിഡന്റ് അനില്‍ കുമാര്‍ സാഗര്‍ ശിലാസ്ഥാപനം നടത്തിയിരുന്നു. സെക്ടര്‍ 33ല്‍ 100 ഏക്കര്‍ സ്ഥലത്താണ് ടോയ് പാര്‍ക്ക് നിര്‍മിക്കുന്നത് . വിവിധ വിഭാഗങ്ങളിലായി 142 പ്ലോട്ടുകള്‍ അതോറിറ്റി അനുവദിച്ചിട്ടുണ്ട്, അതില്‍ 91 യൂണിറ്റുകള്‍ക്ക് ചെക്ക് ലിസ്റ്റ് നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം 39 യൂണിറ്റുകളുടെ പേരില്‍ പട്ടയ നടപടിയും പൂര്‍ത്തിയായി. അതിനിടെ, ഇൻഡസ്ട്രിയല്‍ ടോയ് പാര്‍ക്ക് ക്ലസ്റ്ററില്‍ ഫാക്ടറി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിട്ടു.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി ഫാക്ടറികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉല്‍പ്പാദനം ആരംഭിക്കുമെന്ന് ദി ടോയ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് അജയ് അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കളിപ്പാട്ടങ്ങളുടെ ഇറക്കുമതിയില്‍ കുറവുണ്ടായപ്പോള്‍ കയറ്റുമതി വര്‍ധിച്ചതായി അദ്ദേഹം പറഞ്ഞു. ഈ കയറ്റുമതി 60 ശതമാനത്തിനടുത്താണ്. ഇത് പ്രധാനമന്ത്രി മോദിയുടെ മെയ്‌ക്ക് ഇൻ ഇന്ത്യ ദൗത്യം പൂര്‍ണ്ണമായും സാക്ഷാത്കരിക്കുന്നു.

സോഫ്റ്റ് കളിപ്പാട്ടങ്ങള്‍, ഇലക്‌ട്രോണിക് കളിപ്പാട്ടങ്ങള്‍, തടി കളിപ്പാട്ടങ്ങള്‍, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍, സ്ലൈഡുകള്‍, ബോര്‍ഡ് ഗെയിമുകള്‍ തുടങ്ങിയവ ഈ ക്ലസ്റ്ററില്‍ നിര്‍മ്മിക്കും. കളിപ്പാട്ട വ്യവസായത്തിലെ വൻകിട കമ്പനികള്‍ സോഫ്റ്റ് ടോയ് നിര്‍മാണ യൂണിറ്റുകള്‍, റൈഡ് ഓഫ് ടോയ് യൂണിറ്റുകള്‍, ഇലക്‌ട്രോണിക് കളിപ്പാട്ട നിര്‍മാണ യൂണിറ്റുകള്‍, മെക്കാനിക്കല്‍ കളിപ്പാട്ടങ്ങള്‍ കൂടാതെ കളിപ്പാട്ടങ്ങള്‍ക്കുള്ള ഇലക്‌ട്രോണിക് ട്രാൻസ്ഫോര്‍മറുകള്‍, ഇലക്‌ട്രിക്കല്‍ കളിപ്പാട്ടങ്ങള്‍ എന്നിവ ഇവിടെ അനുവദിച്ച പ്ലോട്ടുകളില്‍ സ്ഥാപിക്കും. ഫണ്‍ സൂ ടോയ്‌സ് ഇന്ത്യ, ഫണ്‍ റൈഡ് ടോയ്‌സ് എല്‍എല്‍പി എന്നിവയും മറ്റ് നിരവധി കമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ ടോയ് പാര്‍ക്ക് ക്ലസ്റ്ററിന്റെ നിര്‍മ്മാണത്തിലൂടെ ഏകദേശം 1100 കോടി രൂപയുടെ നിക്ഷേപവും, 6000 പേര്‍ക്ക് പ്രത്യക്ഷപരോക്ഷ തൊഴിലവസരങ്ങളുമാണ് ലക്ഷ്യം.

 

Related Articles

Back to top button