InternationalLatest

ഗോള്‍ കീപ്പര്‍ ഭട്ടാചാര്യ സ്പെയിനിലേക്ക്

“Manju”

ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ അരിന്ദം ഭട്ടാചാര്യ സ്പെയിനിലേക്ക് പോകുന്നു. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിനായുള്ള തയ്യാറെടുപ്പിനായി ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടാചാര്യ സ്പെയിനിലെ മാര്‍ബെയ എഫ്‌സിക്കൊപ്പം ഒരു മാസത്തെ പരിശീലനത്തിനായാണ് സ്പെയിനിലേക്ക് പോകുന്നത്. ഹീറോ ഐ‌എസ്‌എല്‍ 2021-22ല്‍ എസ്‌സി ഈസ്റ്റ് ബംഗാളിനായി കളിച്ച ഭട്ടാചാര്യക്ക് അത്ര നല്ല സീസണ്‍ ആയിരുന്നില്ല.ഹീറോ ഐ‌എസ്‌എല്‍ 2020-21 ക്യാമ്പയിനില്‍ ഐ‌എസ്‌എല്‍ ഗോള്‍ഡന്‍ ഗ്ലോവ് അവാര്‍ഡ് നേടിയ താരമാണ് അരിന്ദം. സ്പാനിഷ് ഫുട്ബോളിന്റെ അഞ്ചാം ഡിവിഷനില്‍ കളിക്കുന്ന ക്ലബാണ് മാര്‍ബെയ. സ്പെയിനിലേക്ക് പോകാനും പരിശീലനം നേടാനുമുള്ള വിസയ്ക്കായി കാത്തിരിക്കുകയാണ് 32 കാരനായ താരം ഇപ്പോള്‍.

Related Articles

Back to top button