KeralaLatestThiruvananthapuram

 KSFE യുടെ വെഞ്ഞാറമൂട് ശാഖയിലെ ഒരു ജീവനക്കാരന് കോവി ഡ് സ്ഥിരീകരിച്ചിരിച്ചു

“Manju”

കൃഷ്ണകുമാര്‍ സി

KSFE യുടെ വെഞ്ഞാറമൂട് ശാഖയിലെ ഒരു ജീവനക്കാരന് കോവി ഡ് സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ശാഖ താത്കാലികമായി അടച്ചിരിക്കുകയാണ്. ജീവനക്കാരെല്ലാം നിരീക്ഷണത്തിലാണ്.
30/7/20 നോ അതിന് ശേഷമോ KSFE യിൽ സന്ദർശനം നടത്തിയ മുഴുവൻ പേരും നീരീക്ഷണത്തിൽ കഴിയേണ്ടതാണ്.
നിരീക്ഷണത്തിൽ കഴിയുന്ന വിവരം തങ്ങളുടെ പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരെ അറിയിക്കേണ്ടതാണ്.
ശാഖയിൽ അവസാന സന്ദർശനം നടത്തിയ തീയതി മുതൽ 14 ദിവസം വരെയാണ് നിരീക്ഷണ കാലയളവ്. പനി, തൊണ്ടവേദന , ജലദോഷം, മൂക്കൊലിപ്പ്, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുന്നവർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പരിശോധനക്ക് വിധേയരാകേണ്ടതാണ്.

Related Articles

Back to top button