IndiaLatest

ചൈനയ്ക്ക് തൊട്ടു പിന്നില്‍ ഇന്ത്യ – മരണം 2544 ആയി

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡൽഹി : രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 77,847 ആയി; ചൈനയ്ക്കു തൊട്ടുപിന്നിൽ. രോഗികളുടെ എണ്ണത്തില്‍ ഇപ്പോൾ ചൈന 11–ാം സ്ഥാനത്തും ഇന്ത്യ 12–ാം സ്ഥാനത്തുമാണ്. രാജ്യത്തു മരണം 2544 ആയി. ഇന്നലെ മാത്രം 134 പേര്‍ ഇന്ത്യയില്‍ മരിച്ചു. ഇത് ആദ്യമായിട്ടാണ് ഒരു ദിവസത്തെ മരണസംഖ്യ ഇത്രയും ഉയരുന്നത്.

മഹാരാഷ്ട്രയിൽ രോഗികൾ 25,922 ആയി. ഗുജറാത്തിലും (9268) തമിഴ്നാട്ടിലും (9227) ഡൽഹിയിലും (7998) എണ്ണം കുതിച്ചുയരുകയാണ്.

മഹാരാഷ്ട്ര (975), ഗുജറാത്ത് (566), മധ്യപ്രദേശ് (232), ബംഗാൾ (207), രാജസ്ഥാൻ (120) എന്നിങ്ങനെയാണു മരണനിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളിലെ നില. പ്രവാസികള്‍ കൂടുതലായി ഇന്ത്യയിലേക്ക് വരുന്ന സാഹചര്യത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്.

Related Articles

Back to top button