Kerala

ലൂസായി കൊണ്ടുവന്ന ശേഷം പൊതിഞ്ഞു നൽകുന്ന ഭക്ഷ്യസാധനങ്ങൾക്ക് ജിഎസ്ടി ബാധകമല്ല

“Manju”

തിരുവനന്തപുരം∙ ലൂസായി കൊണ്ടുവന്നശേഷം പേപ്പറിലോ പ്ലാസ്റ്റിക് കവറിലോ പൊതിഞ്ഞു നൽകുന്ന ഭക്ഷ്യ സാധനങ്ങൾക്ക് ജിഎസ്ടി ബാധകമല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഒന്നോ രണ്ടോ കിലോയായി ഇത്തരത്തിൽ വിൽക്കുന്ന ഭക്ഷ്യസാധനങ്ങൾക്കു നികുതി ഈടാക്കില്ല. ബ്രാൻഡഡ് ആയി വിൽക്കുന്ന ഭക്ഷ്യസാധനങ്ങൾക്കു നേരത്തെതന്നെ നികുതിയുണ്ടെന്നും ധനമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ നിർദേശങ്ങൾ ചിലർ ദുരുപയോഗം ചെയ്തു നികുതി ഈടാക്കാൻ സാധ്യതയുണ്ട്. അങ്ങനെ ഉണ്ടായാൽ ജനങ്ങൾക്കു പരാതിപ്പെടാം. സംസ്ഥാനത്ത് ഒന്നര കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ള 50,000 കടകളുണ്ട്. ലൂസായി വിൽക്കുന്ന ഭക്ഷ്യസാധനങ്ങൾക്കു ജിഎസ്ടി ഈടാക്കാൻ ഇവർക്കു കഴിയില്ല. 40 ലക്ഷം വരെ വാർഷിക വിറ്റുവരവുള്ള കടകൾക്കു സംസ്ഥാനത്തു റജിസ്ട്രേഷൻ വേണ്ട. അതിനെയാണ് ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത്. അവിടെയും ലൂസായി വിൽക്കുന്ന ഭക്ഷ്യ ഉൽപ്പന്നത്തിനു ജിഎസ്ടി ഈടാക്കാനാകില്ല.

Related Articles

Back to top button