Uncategorized

വൈദിക സംഘം ആശ്രമം സന്ദർശിച്ചു

“Manju”

പോത്തൻകോട് : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ 20 പേരടങ്ങുന്ന വൈദികസംഘം ഫെബ്രുവരി 14 രാവിലെ 8.30 ന് പോത്തൻകോട് ശാന്തിഗിരി ആശ്രമം സന്ദർശിച്ചു.

ഒത്തൊരുമിച്ച് : സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാൾ അനക്സിൽ സന്യാസിമാരും വൈദികരും ഫോട്ടോയ്ക്ക് വേണ്ടി നിന്നപ്പോൾ

റവ.ടി.എം.ജോൺ കോർ എപ്പിസ്കോപ്പ, റവ.തോമസ് മുത്തുവേലിൽ കോർ എപ്പിസ്കോപ്പ, റവ.ജോൺസി വർഗീസ് കോർ എപ്പിസ്കോപ്പ എന്നിവരുൾപ്പെട്ട സംഘത്തെ ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് ഇൻചാർജ് സ്വാമി സത്യചിത്ത് ജ്ഞാനതപസ്വി, ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെൻറ് ഇൻചാർജ് സ്വാമി ജ്യോതിർപ്രഭ ജ്ഞാനതപസ്വി,  ബ്രഹ്മചാരി ജ്ഞാനമിത്രൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

പ്രാർത്ഥനാപൂർവ്വം : പർണ്ണശാലയിൽ ഗുരുവിന് മുന്നിൽ

പ്രാർത്ഥനാലയം, താമരപർണ്ണശാല, സഹകരണ മന്ദിരം എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം സംഘം സ്പിരിച്വൽ സോൺ തീയേറ്ററിലെത്തി ആശ്രമത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി വീക്ഷിച്ചു. സ്വാമി സത്യവ്രതൻ ജ്ഞാനതപസ്വി, സ്വാമി ജയപ്രഭ ജ്ഞാനതപസ്വി, സ്വാമി മംഗളാനന്ദൻ ജ്ഞാനതപസ്വി, ബ്രഹ്മചാരി ജ്ഞാനമിത്രൻ എന്നിവർ ആശ്രമം സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിൽ സ്വീകരിച്ചു. കോൺഫറൻസ് ഹാളിൽ പ്രഭാത ഭക്ഷണം കഴിച്ച ശേഷം സംഘം തിരികെ മടങ്ങി.

സ്നേഹസ്പർശം : സ്പിരിച്ച്വൽസോൺ കോൺഫറൻസ് ഹാളിലെ ലഘുഭക്ഷണ സമയത്തിൽ നിന്ന്

 

Related Articles

Back to top button