KeralaLatestMalappuram

മലപ്പുറത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് പോലീസ്; തീരുമാനം ഇന്ന്

“Manju”

മലപ്പുറം: സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമോ എന്ന് ആലോചിക്കാന്‍ ഇന്ന് യോഗം ചേരും. ജില്ലയില്‍ ലോക്ക്ഡൗണ്‍ പരിഗണിക്കണമെന്ന് പോലീസ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്.

രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി കൂടി ചര്‍ച്ച ചെയ്തായിരിക്കും ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം അന്തിമ തീരുമാനമെടുക്കുക.ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസവും 250ലധികമായിരുന്നു പ്രതിദിന കോവിഡ് രോഗികളുടെ വര്‍ധന. വളാഞ്ചേരി ടൗണ്‍ നിയന്ത്രിത മേഖലയാക്കണമെന്ന് നഗരസഭ ജില്ലാ ഭരണകൂടത്തിന് ശിപാര്‍ശ ചെയ്തിട്ടുണ്ട്.

Related Articles

Back to top button