KeralaLatest

പാലാരിവട്ടം ബ്രാഞ്ചില്‍ മാതൃമണ്ഡലത്തിന്റെ പൊതുയോഗം നടന്നു

“Manju”

എറണാകുളം ; ശാന്തിഗിരി മാതൃമണ്ഡലം എറണാകുളം ഏരിയയുടെ പൊതുയോഗം ഞായറാഴ്ച്ച (28-01-2024) ഉച്ചയ്ക്ക് 2 മണിക്ക് ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചാശ്രമത്തിൽ നടന്നു. സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ച യോഗത്തിൽ ആശ്രമകാര്യങ്ങളിൽ സ്ത്രീകളുടെ പ്രാധാന്യം എന്ന വിഷയത്തിൽ ജനനി വിനയ ജ്ഞാനതപസ്വിനി മുഖ്യപ്രഭാഷണം നടത്തി.

അഡ്വ. കെ കെ ചന്ദ്രലേഖ സ്വാഗതവും ടി എന്‍ രാജേശ്വരി കൃതജ്ഞതയും ആശംസിച്ചു. മാതൃമണ്ഡലത്തിന്റെ പ്രവർത്തന അറിയിപ്പുകൾ ടി. വി വിനീതയും, ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് കെ എ അനൂപയും അവതരിപ്പിച്ചു.

Related Articles

Back to top button