KeralaLatest

ലോക്സഭ: കേരളത്തിൽ 2.88 ലക്ഷം കന്നിവോട്ടർമാർ

“Manju”

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 2.70 കോടി വോട്ടർമാർ. 2.88 ലക്ഷം പേരുടെ ആദ്യ വോട്ടാണ് ഇത്തവണത്തേത്. 18–19 പ്രായക്കാരാണിവർ. 2024 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവർ ഉൾപ്പെടുന്നതാണ് അന്തിമ പട്ടിക. മരിച്ചവരും സ്ഥലംമാറിയവരും ഇരട്ടിപ്പു കണ്ടെത്തിയവരും അടക്കം 3.75 ലക്ഷം പേരെ ഒഴിവാക്കി. ഇതിൽ 23,668 പേരെ ഫോട്ടോയിലും പേരിലും മേൽവിലാസത്തിലും കുടുംബബന്ധങ്ങളിലുമുള്ള സാദൃശ്യം സാങ്കേതിക സഹായത്തോടെ കണ്ടെത്തിയ ശേഷം നേരിട്ടുള്ള പരിശോധന നടത്തിയാണ് ഒഴിവാക്കിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് എം.കൗൾ പറഞ്ഞു. www.ceo.kerala.gov.in വെബ്സൈറ്റിൽ പട്ടിക പരിശോധിക്കാം.
പുത്തൻ വോട്ടർമാർക്കു ലഭിക്കുന്നതു സുരക്ഷാ ഘടകങ്ങൾ ഉള്ളതും ചിപ് ഘടിപ്പിച്ചതുമായ കാർഡുകൾ. ഹോളോഗ്രാമും ക്യുആർ കോഡുമുള്ളവയാണിത്. നിലവിലെ കാർഡിൽ വിവരങ്ങൾ മാറ്റാനോ തിരുത്താനോ അപേക്ഷ നൽകുന്നവർക്കേ പുതിയ കാർഡ് ലഭിക്കൂ. വോട്ടേഴ്സ് പോർട്ടലിൽ നിന്നും വോട്ടർ ഹെൽപ്‌ലൈൻ ആപിൽ നിന്നും പുതിയ കാർഡ് ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം.

വോട്ടർമാർ 2.70 കോടി ആകെ വോട്ടർമാർ: 2,70,99,326

∙ സ്ത്രീകൾ: 1,39,96,729

∙ പുരുഷന്മാർ: 1,31,02,288

∙ ട്രാൻസ്ജെൻഡർ: 309

∙ ഭിന്നശേഷിവോട്ടർമാർ: 2,62,213

∙ യുവവോട്ടർമാർ: (18–19 പ്രായം) 2,88,533

∙ സീനിയർ വോട്ടർമാർ: (80 വയസ്സ് പിന്നിട്ടവർ) 6,59,227

∙ പ്രവാസി വോട്ടർമാർ: 88,223

∙ സ്ത്രീ -പുരുഷ അനുപാതം:1068:1000

∙ കൂടുതൽ വോട്ടർമാർ: മലപ്പുറം (32,79,172)

∙ കൂടുതൽ സ്ത്രീ വോട്ടർമാർ: മലപ്പുറം (16,38,971)

∙ കൂടുതൽ ട്രാൻസ്ജെൻഡർ വോട്ടർമാർ: തിരുവനന്തപുരം (60)

∙ കൂടുതൽ പ്രവാസി വോട്ടർമാർ: കോഴിക്കോട് (34,909)

Related Articles

Back to top button