ErnakulamKeralaLatest

എം.​ശി​വ​ശ​ങ്ക​ര്‍ ജ​യി​ല്‍ മോ​ചി​ത​നാ​യി

“Manju”

സിന്ധുമോൾ. ആർ

കൊ​ച്ചി: ഡോ​ള​ര്‍ ക​ട​ത്തു കേ​സി​ല്‍ കൂ​ടി ജാ​മ്യം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ 98 ദിവസത്തെ ജയില്‍വാസത്തിന് ശേഷം മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​ര്‍ ജ​യി​ല്‍ മോ​ചി​ത​നാ​യി. കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല. കാക്കനാട് നിന്നും തിരുവനന്തപുരത്തേക്ക് അദ്ദേഹം മടങ്ങി. ഇ​ന്ന് രാ​വി​ലെ​യാ​ണ് ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ ശി​വ​ശ​ങ്ക​റി​ന് ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പാ​സ്പോ​ര്‍​ട്ട് കോ​ട​തി​ക്ക് മു​ന്നി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം, എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണം, ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ര​ണ്ടു ആ​ള്‍​ജാ​മ്യം തു​ട​ങ്ങി​യ വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ഡോളര്‍ കടത്ത് കേസില്‍ എറണാകുളം പ്രത്യേക സാമ്പത്തിക കോടതിയാണ് ശിവശങ്കറിന് ഇന്ന് ജാമ്യം അനുവദിച്ചത്. ഡോളര്‍ കടത്തുമായി ബന്ധമില്ലെന്നും കസ്‌റ്റഡിയിലെ പ്രതികളുടെ മൊഴിമാത്രമാണ് അന്വേഷണസംഘത്തിന്റെ കൈവശമുള‌ളതെന്നും മ‌റ്റ് തെളിവൊന്നും ഹാജരാക്കാനായിട്ടില്ലെന്നും ശിവശങ്കര്‍ കോടതിയില്‍ വാദിച്ചിരുന്നു. ഒക്‌ടോബര്‍ 28ന് എന്‍ഫോഴ്‌സ്‌മെന്റാണ് ശിവശങ്കറിനെ അറസ്‌റ്റ് ചെയ്‌തത്. കള‌ളപ്പണകേസിലായിരുന്നു അത്. തുടര്‍ന്ന് നവംബര്‍ മാസത്തില്‍ സ്വര്‍ണക്കടത്ത് കേസിലും ജനുവരിയില്‍ ഡോളര്‍ കടത്ത് കേസിലും കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തു.

Related Articles

Back to top button