KeralaLatest

ലൈഫ് മിഷന്‍ : അപേക്ഷകള്‍ 27 വരെ സമര്‍പ്പിക്കാം · ഇതുവരെ ലഭിച്ചത് 4656 അപേക്ഷകള്‍

“Manju”

സിന്ധുമോള്‍ ആര്‍

വയനാട് : ലൈഫ് മിഷന്‍ ഭവന പദ്ധതി ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയവര്‍ക്ക് ആഗസ്റ്റ് 27 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. കോവിഡ് വ്യാപനത്തിന്റെയും കാലവര്‍ഷക്കെടുതിയുടെയും പശ്ചാത്തലത്തിലാണ് സമയ പരിധി നീട്ടിയത്. ഭൂമിയുള്ള ഭവനരഹിതരായ 4096 പേരും ഭൂരഹിത ഭവനരഹിതരായ 560 പേരുമാണ് ഇതുവരെ ജില്ലയില്‍ നിന്നും അപേക്ഷ നല്‍കിയിട്ടുള്ളത്. അക്ഷയ കേന്ദ്രങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തയ്യാറാക്കിയിട്ടുള്ള ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഭൂരഹിത കുടുംബങ്ങള്‍ ഭൂമി ഇല്ല എന്നു കാണിക്കുന്ന വില്ലേജ് ഓഫീസറില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, മുന്‍ഗണന തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സമര്‍പ്പിക്കണം. 2017 ലെ ലൈഫ് പട്ടികയില്‍പ്പെടാത്ത അര്‍ഹരായ കുടുംബങ്ങളെയും 2017 ന് ശേഷം അര്‍ഹത നേടിയവരെയുമാണ് പുതിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയെന്ന് ജില്ലാ ലൈഫ് മിഷന്‍ ഓഫീസ് അറിയിച്ചു.

Related Articles

Back to top button