InternationalLatest

പാകിസ്താന് വേണ്ടി വ്യാജ പ്രചാരണങ്ങൾ ഇന്ത്യയില്‍ ഊതിക്കത്തിക്കുന്നത് തുര്‍ക്കി

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയിലെ മതഭീകരതയും ജമ്മുകശ്മീര്‍ അടക്കമുള്ള വിഷയങ്ങളിലെ വ്യാജപ്രചാരണത്തിനും ചുക്കാന്‍ പിടിക്കുന്നത് പാകിസ്താനും തുര്‍ക്കിയുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. പാകിസ്താനില്‍ പടച്ചുവിടുന്ന വ്യാജ പ്രചാരണങ്ങള്‍, മതവിദ്വേ ഷങ്ങള്‍ എല്ലാം ലോകത്തിന്റെ പലഭാഗത്തേയ്‌ക്കും എത്തിക്കുന്നത് എര്‍ദ്ദോഗന്റെ തുര്‍ക്കിയിലെ സാങ്കേതിക വിദഗ്ധരാണെന്നാണ് കണ്ടെത്തല്‍. കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെ കൂടുതല്‍ മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുന്നത് എര്‍ദ്ദോഗന്റെ അജണ്ടയാ ണെന്നുമാണ് റിപ്പോര്‍ട്ട്.
സൗദിയടക്കമുള്ള ഇസ്ലാമിക രാജ്യങ്ങള്‍ ചില വിഷയത്തില്‍ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ ശക്തമായ നയതന്ത്രബന്ധത്തെ തള്ളിക്കളയാന്‍ ഇവരാരും തയ്യാറല്ലെന്നതാണ് തുര്‍ക്കിയെ കുഴയ്‌ക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ പല ആരോപണങ്ങളും പിന്‍വലിക്കുന്നതാണ് തുര്‍ക്കിയെ ചൊടിപ്പിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ബദ്ധ ശത്രുവായ പാകിസ്താന്‍ വഴി വ്യാജപ്രചാരണങ്ങളും മതവിദ്വേഷവും ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കാനും പ്രവാചക നിന്ദ വിഷയം ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും തുര്‍ക്കി നേതൃത്വം കൊടുക്കുന്നത്.
തുര്‍ക്കിയുടെ രഹസ്യാന്വേഷണ വിഭാഗമായ എംഐടിയും പാകിസ്താന്റെ ഐഎസ്‌ഐയും കശ്മീരിലെ അതിതീവ്ര സംഘടനകളിലൂടെ യുവാക്കളെ പ്രകോപിപ്പിച്ച്‌ ഭീകരരാക്കി മാറ്റാനുള്ള പരിശ്രമത്തിലാണെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. മുന്‍പ് ഗള്‍ഫ് രാജ്യ ങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന അതിതീവ്രസംഘടനകള്‍ ഇപ്പോള്‍ ഇസ്താംബൂളിലും അംഗാറ യിലുമാണ് തമ്ബടിച്ചിരിക്കുന്നത്. ഇന്ത്യയുടെ നയതന്ത്രത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ നയം മാറ്റിയ തോടെയാണ് ഇവരുടെ സ്ഥാനത്തിന് ഇളക്കം തട്ടിയത്.

Related Articles

Back to top button