IndiaLatest

സ്വാതന്ത്രദിനത്തില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി ആന്റി ഡ്രോണ്‍ സിസ്റ്റം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: 74ാമത് സ്വാതന്ത്രദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ സുരക്ഷയ്ക്കായി കാവല്‍ നിന്നത് അത്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍. ഡിഫന്‍സ് റിസര്‍ച്ച്‌ ആന്റ് ഡവലപ്പ്മെന്റ് ഓര്‍ഗനെെസേഷന്‍(ഡി ആര്‍ ഡി ഒ) വികസിപ്പിച്ചെടുത്ത ആന്റി ഡ്രോണ്‍ സംവിധാനം ചെങ്കോട്ടയ്ക്ക് സമീപം നിലയുറപ്പിച്ചിരുന്നു.

ആന്റിഡ്രോണ്‍ സിസ്റ്റത്തിന് മൂന്ന് കിലോമീറ്റര്‍വരെ മെെക്രോഡ്രോണുകളെ നിരീക്ഷിക്കാനാകും. ലേസര്‍ ഉപയോഗിച്ച്‌ 2.5 കിലോമീറ്റര്‍ നിന്നുവരെ ഇത്തരം ഡ്രോണുകളെ പ്രവ‌ര്‍ത്തനരഹിതമാക്കാം. കൂടാതെ പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നവരെ നിരീക്ഷിക്കാന്‍ വാന്റേജ് പോയിന്റുകളില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനവും സ്ഥാപിച്ചിരുന്നു. കൊവിഡ് കണക്കിലെടുത്ത് എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും കര്‍ശനമായി നടപ്പാക്കിയതായി പൊലീസ് പറഞ്ഞു.

രാജ്യത്തിന്റെ പരമാധികാരം ചോദ്യംചെയ്യപ്പെട്ടപ്പോഴൊക്കെ സൈന്യം അതിന് ഉചിതമായ മറുപടി നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്രദിന പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. എല്‍.എ.സി( ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) മുതല്‍ എല്‍.ഒ.സി ( ലൈന്‍ ഓഫ് കണ്‍ട്രോള്‍ ) വരെയുള്ള ഇടങ്ങളില്‍ രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ തിരിഞ്ഞവര്‍ക്ക് സൈന്യം അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ ഉചിതമായി തന്നെ മറുപടി നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button