India

വാക്‌സിൻ എടുത്തില്ലെങ്കിൽ ശമ്പളമില്ല; നിയമങ്ങൾ കടുപ്പിച്ച് സർക്കാർ

വാക്‌സിൻ സ്വീകരിക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകില്ലെന്ന നിലപാടുമായി പഞ്ചാബ് സർക്കാർ. ജീവനക്കാർക്കിടയിൽ സമ്പൂർണ വാക്‌സിനേഷൻ ലക്ഷ്യമിട്ടാണ് ഈ നടപടി സ്വീകരിച്ചതെന്ന് സർക്കാർ വ്യക്തമാക്കി.

“Manju”

ചണ്ഡീഗഡ്: വാക്‌സിൻ സ്വീകരിക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകില്ലെന്ന നിലപാടുമായി പഞ്ചാബ് സർക്കാർ. ജീവനക്കാർക്കിടയിൽ സമ്പൂർണ വാക്‌സിനേഷൻ ലക്ഷ്യമിട്ടാണ് ഈ നടപടി സ്വീകരിച്ചതെന്ന് സർക്കാർ വ്യക്തമാക്കി.

കൊറോണ പ്രതിരോധ കുത്തിവെയ്പ്പിന്റെ ഒരു ഡോസ് എടുത്തവരും രണ്ട് ഡോസ് എടുത്തവരും, വാക്‌സിൻ സർട്ടിഫിക്കേറ്റ് സർക്കാരിന്റെ ഓൺലൈൻ പോർട്ടലിൽ അപ്ലോഡ് ചെയ്താൽ മാത്രമേ ജീവനക്കാർക്ക് ശമ്പളം ലഭിക്കൂ എന്നാണ് പഞ്ചാബ് സർക്കാർ അറിയിച്ചത്.  സർക്കാരിന്റെ സംയോജിത ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം(ഐഎച്ആർഎംഎസ്) വെബ്സൈറ്റിലാണ് സർട്ടിഫിക്കേറ്റുകൾ അപ്ലോഡ് ചെയ്യേണ്ടത്.

സർക്കാർ ജീവനക്കാർക്കും പഞ്ചാബിലെ മറ്റ് ജനങ്ങൾക്കും ഇടയിൽ വാക്‌സിനേഷൻ പ്രക്രിയ വേഗത്തിലാക്കി സമ്പൂർണ വാക്‌സിനേഷൻ എന്ന ലക്ഷ്യത്തിലെത്താനാണ് ഭരണകൂടം ശ്രമിക്കുന്നത് കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യത്ത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, വാക്‌സിനും, മാസ്‌കും, സാമൂഹിക അകലവുമാണ് ഏക പ്രതിരോധ മാർഗമെന്ന് ലോകാരോഗ്യ സംഘടനയടക്കം അറിയിച്ചിരുന്നു.

Related Articles

Back to top button