InternationalLatest

റ​ഷ്യ കോ​വി​ഡ് വാ​ക്സി​ന്‍ നി​ര്‍​മാ​ണം തു​ട​ങ്ങി; ഓഗസ്റ്റ് അവസാനത്തോടെ മരുന്ന് ലഭ്യമാകും

“Manju”

ശ്രീജ.എസ്

മോ​സ്കോ: റ​ഷ്യ കോ​വി​ഡ് വാ​ക്സി​ന്റെ വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ വാ​ക്സി​ന്‍ വി​പ​ണ​യി​ല്‍ എ​ത്തി​ക്കു​മെ​ന്നും റ​ഷ്യ അ​വ​കാ​ശ​പ്പെ​ട്ടു.

ലോ​ക​ത്തി​ലെ​ത​ന്നെ ആ​ദ്യ കോ​വി​ഡ് വാ​ക്സി​നെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ റ​ഷ്യ പു​റ​ത്തി​റ​ക്കി​യ സ്പു​ട്നി​ക്-5 വാ​ക്സി​ന്റെ ഫ​ല​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണു ലോ​കം. റ​ഷ്യ​യു​ടെ കോ​വി​ഡ് വാ​ക്സി​ന്‍ ആ​ദ്യ​മാ​യി പ്ര​യോ​ഗി​ക്ക​പ്പെ​ട്ട ത​ന്റെ മ​ക​ളി​ല്‍ ആ​ന്‍റി​ബോ​ഡി ഉ​ത്പാ​ദ​നം മി​ക​ച്ച രീ​തി​യി​ല്‍ ന​ട​ന്നെ​ന്നു റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് പു​ടി​ന്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു. ജൂ​ണ്‍ 18നാ​ണു വാ​ക്സി​ന്റെ മ​നു​ഷ്യ​രി​ലു​ള്ള ക്ലി​നി​ക്ക​ല്‍ ട്ര​യ​ല്‍ ആ​രം​ഭി​ച്ച​ത്. 38 വോള​ന്‍റി​യ​ര്‍​മാ​ര്‍​ക്കാ​ണ് ടെ​സ്റ്റ് ഡോ​സ് ന​ല്‍​കി​യ​ത്. അ​വ​ര്‍​ക്കെ​ല്ലാ​വ​ര്‍​ക്കും 21-ാം ദി​വ​സം മി​ക​ച്ച രീ​തി​യി​ല്‍ പ്ര​തി​രോ​ധ​ശേ​ഷി ല​ഭി​ച്ചെ​ന്നാ​ണ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തിന്റെ അ​വ​കാ​ശ​വാ​ദം.

അ​ഡ​നോ​വൈ​റ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വാ​ക്സി​നാ​ണ് ഗ​മ​ലെ​യ​യി​ല്‍ വി​ക​സി​പ്പി​ച്ച​തെ​ന്ന് നാ​ഷ​ന​ല്‍ റി​സ​ര്‍​ച്ച്‌ സെ​ന്‍റ​ര്‍ ത​ല​വ​ന്‍ അ​ല​ക്സാ​ണ്ട​ര്‍ ഗി​ന്‍റ്സ്ബ​ര്‍​ഗ് പ​റ​യു​ന്നു. അതേസമയം റഷ്യയുടെ കൊവിഡ് വാക്സിന്‍ പരീക്ഷണ ഘട്ടം പൂര്‍ണമായും പൂര്‍ത്തിയായിട്ടുണ്ടോ എന്നതില്‍ ആഗോള തലത്തില്‍ ആശങ്കയുണ്ട്.

Related Articles

Back to top button