KeralaLatest

സരിഗമപ കേരളം, ആദ്യ സീസണ്‍ വിജയിയായി ലിബിന്‍ സ്കറിയ

“Manju”

ശ്രീജ.എസ്

കൊച്ചി: സീ കേരള ചാനലിലെ ജനപ്രിയ സംഗീത റിയാലിറ്റി ഷോ ആയ സരിഗമപ കേരളം ആദ്യ സീസണ്‍ വിജയിയായി തൊടുപുഴ സ്വദേശി ലിബിന്‍ സ്കറിയയെ തിരഞ്ഞെടുത്തു. ലിബിന് 25 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. ഏറെ ഉദ്വേഗം നിറഞ്ഞ ഫൈനലില്‍ ഓരോ മത്സരാര്‍ത്ഥിയും ഇഞ്ചോട് ഇഞ്ച് പോരാട്ടമായിരുന്നു.

അശ്വിന്‍ വിജയന്‍‍, ജാസിം ജമാല്‍ എന്നിവരെ സംയുക്തമായി ഒന്നാം റണ്ണര്‍ അപ്പ് ആയി തിരഞ്ഞെടുത്തു. ഇരുവര്‍ക്കും സമ്മാനത്തുകയായ 10 ലക്ഷം രൂപ ലഭിക്കും. രണ്ടാം റണ്ണറപ്പായി ശ്വേതാ അശോകും, നാലാം സ്ഥാനത്ത് ശ്രീജീഷിനെയും ജൂറി തിരഞ്ഞെടുത്തു. ഇരുവര്‍ക്കും സമ്മാനത്തുകയായ 5 ലക്ഷവും, 2.5 ലക്ഷവും ലഭിക്കും. അഞ്ചാം സ്ഥാനക്കാരിയായ കീര്‍ത്തനക്ക് 2 ലക്ഷം സമ്മാനം ലഭിക്കും. സരിഗമപ കേരളത്തിന്റെ ബെസ്ററ് പെര്‍ഫോര്‍മര്‍ പുരസ്‌കാരമായ ഒരു ലക്ഷം രൂപക്ക് അക്ബര്‍ ഖാന്‍ അര്‍ഹനായി.

Related Articles

Back to top button