InternationalLatest

സലാലയില്‍ കോട്ടക്കല്‍ സ്വദേശി നിര്യാതനായി

“Manju”

സലാല: മലപ്പുറം കോട്ടക്കല്‍ കോഴിച്ചെന സ്വദേശി കള്ളിയത്ത് കുണ്ടില്‍ മുഹമ്മദ് റഫീഖ് ( 47) സലാലയില്‍ നിര്യാതനായി. പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആറു വര്‍ഷമായി ഔഖത്തിലെ സ്വദേശി പ്രമുഖന്‍റെ വീട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: സുബൈദ. മൂന്ന് മക്കളുണ്ട്. മൃതദേഹം സലാലയില്‍ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles

Back to top button