AlappuzhaKeralaLatest

ആലപ്പുഴ ജില്ലയിൽ ഇന്ന് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

“Manju”

റെജിപുരോഗതി

 

ആലപ്പുഴ ജില്ലയിൽ ഇന്ന് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇതിൽ മൂന്നുപേർ വിദേശത്തുനിന്നും നിന്നും ഒരാൾ മുംബൈയിൽ നിന്നും വന്നതാണ്.

1. ജൂൺ മൂന്നിന് അബുദാബിയിൽ നിന്നും തിരുവനന്തപുരത്തെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന മാന്നാർ സ്വദേശി, 57 വയസ്സ്

2. മെയ് 26 ന് അബുദാബിയിൽ നിന്നും തിരുവനന്തപുരത്തെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂർ സ്വദേശിയായ യുവാവ്

3. ജൂൺ13ന് കുവൈറ്റിൽ നിന്നും കൊച്ചിയിൽ എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂർ സ്വദേശിയായ യുവാവ്

4. ജൂൺ 8 ന് ബോംബെയിൽ നിന്നും ട്രെയിൻ മാർഗം ആലപ്പുഴയിലെത്തി കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിലായിരുന്ന 64 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.

നാലുപേരെയും ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
( സർക്കിൾ ന്യൂസ് വാർത്ത )
നിലവിൽ 92 പേർ പേർ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട് . ആകെ 75 പേർ രോഗമുക്തി നേടി.

ഇന്ന് 12പേർ രോഗമുക്തി നേടി.

1. മുംബൈയിൽ നിന്നു വന്ന ചെങ്ങന്നൂർ സ്വദേശി
2. അബുദാബിയിൽ നിന്ന് വന്ന പുലിയൂർ സ്വദേശിനി
3. റഷ്യയിൽ നിന്ന് എത്തിയ കൃഷ്ണപുരം സ്വദേശിനി
4. അബുദാബിയിൽ നിന്ന് വന്ന കുമാരപുരം സ്വദേശിനി
5. ദുബായിൽ നിന്ന് വന്ന കുമാരപുരം സ്വദേശി
6. യു എ ഇ യിൽ നിന്ന് വന്ന ബുധനൂർ സ്വദേശിനി
7. ദുബായിൽ നിന്ന് വന്ന വെട്ടക്കൽ സ്വദേശി
8. താജിക്കിസ്ഥാൻ ഇന്ന് വന്ന വയലാർ സ്വദേശി
9. ചെന്നൈയിൽ നിന്നെത്തിയ അമ്പലപ്പുഴ സ്വദേശി
10. മുംബൈയിൽ നിന്ന് എത്തിയ ആലപ്പുഴ സ്വദേശി
11. കുവൈറ്റിൽ നിന്ന് വന്ന ചെട്ടികുളങ്ങര സ്വദേശി
12. താജിക്കിസ്ഥാൻ നിന്ന് വന്ന പുലിയൂർ സ്വദേശിനി

 

Related Articles

Back to top button