InternationalLatest

കണ്ണ് കാണാത്ത, എല്ലാമറിയുന്ന കുഞ്ഞൻമോളുകള്‍

“Manju”

മനുഷ്യന്റെ കാഴ്ചകള്‍ക്കും ചിന്തകള്‍ക്കും അപ്പുറമാണ് പ്രകൃതിയിലെ ജീവജാലങ്ങളുടെ ലോകം. ശാസ്ത്രലോകത്തിന് കണ്ടെത്താൻ സാധിക്കാത്ത പല കാര്യങ്ങളും നിഗൂഡതകളോടെ ഇപ്പോഴും മറഞ്ഞിരിക്കുന്നു.

വംശനാശം സംഭവിച്ചെന്ന് കരുതിയിരുന്ന ഡേ വിന്റണ്‍സ് ഗോള്‍ഡൻ മോളിനെയാണ് ദക്ഷിണാഫ്രിക്കയിലെ ഒരു കടല്‍ തീരത്തില്‍ നിന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. കാഴ്ചയ്‌ക്ക് കുഞ്ഞന്മാരായ ഇവയ്‌ക്ക് വെറും 20 ഗ്രാം ഭാരം മാത്രമേയുളൂ. 1936 കാലഘട്ടങ്ങളിലാണ് ഇവയെ ശാസ്ത്രജ്ഞര്‍ അവസാനമായി കാണുന്നത്. ഏകദേശം 87 വര്‍ഷങ്ങള്‍ക്ക് ശേഷം ഇവയുടെ സാന്നിധ്യം വീണ്ടും കണ്ടെത്തിയതാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ അമ്ബരപ്പിക്കുന്നത്.

2021-ല്‍ വംശനാശം സംഭവിച്ച ജീവികളെ കുറിച്ച്‌ നടത്തിയ പഠനത്തിന്റെ ഭാഗമായാണ് റീവൈല്‍ഡ് എന്ന സംഘടനയുടെ മോസ്റ്റ് വാണ്ടഡ് ലോസ്റ്റ് സ്പീഷിസ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്ന ഗോള്‍ഡൻ മോളിനെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ കാണുന്നത്. ഇതോടെ ഇവയുടെ സാന്നിധ്യം വീണ്ടും കണ്ടെത്താൻ കഴിമോ എന്ന് അന്വേഷിച്ചിറങ്ങിയ ഗവേഷകര്‍ 2 വര്‍ഷങ്ങള്‍ പിന്നിടുമ്ബോള്‍ ഈ ജീവിയെ വീണ്ടും കണ്ടെത്തിയിരിക്കുകയാണ്. ജെസി എന്ന നായകുട്ടിയും ഇവര്‍ക്കൊപ്പം ദൗത്യത്തില്‍ പങ്കാളിയായിരുന്നു. ജെസിക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് ഇതിനായി ശാസ്ത്രജ്ഞര്‍ കൂടെ കൂട്ടിയത്.

ആഫ്രിക്കയിലെ മണലിനടയില്‍ ജീവിക്കുന്ന ചെറു സസ്തിനിയാണ് ഗോള്‍ഡൻ മോളുകള്‍. ഇവയ്‌ക്ക് കണ്ണ് കാണില്ലെങ്കിലും ചെറിയ പ്രകമ്ബനങ്ങള്‍ പോലും നിസാരമായി തിരിച്ചറിയാൻ സാധിക്കും. ഏകദേശം 8 സെന്റിമീറ്റര്‍ മുതല്‍ 20 സെന്റീമീറ്റര്‍ വരെയാണ് ഇവയുടെ നീളം.

Related Articles

Back to top button