KeralaLatest

ഞെട്ടില്ലാ വട്ടയില.. പപ്പടത്തിന്റെ കഥ

“Manju”

അനൂപ് എം സി

കേരളത്തിലെ കുടുമ്പി സമുദായത്തിലെ കുലത്തൊഴിലാണ് പപ്പട നിര്‍‌മ്മാണം. കേരളത്തില്‍ കുടമ്പി സമുദായവും കൊങ്ങിണികളും പപ്പടം നിര്‍മ്മിക്കുന്നുണ്ട്. ആധുനിക യുഗത്തില്‍ മിഷിനറികളുടെ സ്ഥാനം വന്നതോടെ പപ്പട കുടില്‍ വ്യവസായം പ്രതിസന്ധിയിലാണ്. കുടുമ്പി സമുദായത്തില്‍പെട്ട പപ്പടം ഉപജീവന മാര്‍ഗ്ഗമാക്കിയ ഒരു കുടുംബത്തിന്റെ കഥയാണിത്. ഞെട്ടില്ലാ വട്ടയില എന്നു പറയുന്ന പപ്പടം ഉണ്ടാക്കുന്ന കഥ നമുക്കൊന്നു നോക്കാം.

കൈ കൊണ്ടു നിര്‍മ്മിക്കുന്ന പപ്പടമായതിനാല്‍ ഒരു ദിവസം 1000 പപ്പടമേ ഇവര്‍ക്ക് ഉണ്ടാക്കാന്‍ പറ്റുകയുള്ളൂ. മഴക്കാലമായതിനാല്‍ പപ്പടം ഉണ്ടാക്കിയെടുക്കാനും ബുദ്ധിമുട്ടാണ്. മെഷീനുകളിലുണ്ടാക്കുന്ന പപ്പടമാണെങ്കില്‍ മണിക്കൂറില്‍ 3000 പപ്പടം ഉണ്ടാക്കാന്‍ പറ്റും ഇങ്ങനെയുണ്ടാക്കുന്ന പപ്പടെ തുച്ഛമായ വിലയ്ക്ക് കൊടുക്കാന്‍ പറ്റും ഈ പപ്പടത്തിന് 13 എണ്ണത്തിന് 15 രൂപയാണ്. മിഷിനറി പപ്പടം ഇതിലും കുറഞ്ഞ വിലക്ക് കൊടുക്കുമ്പോള്‍ ഇവരുടെ പപ്പടത്തിന് വന്‍ഭീഷണി തന്നെയാണ്. എന്നാലും കൈകൊണ്ട് ഇവര്‍ ഉണ്ടാക്കുന്ന പപ്പടത്തിന്റെ രുചി ഒന്നു വേറെതന്നെയാണ്.

https://www.facebook.com/SanthigiriNews/videos/199186341484423/

‌‌

കൂത്തുപറമ്പ് ആമ്പിലാട് രാഗവേന്ദു നിലയത്തിലെ രവീന്ദ്രനും ഭാര്യ നിഷയും പ്രഭാതദിനം ആരംഭിക്കുന്നത് പപ്പട നിര്‍മ്മാണത്തിലൂടെയാണ്. പുലര്‍ച്ചെ അഞ്ചു മണിക്ക് തുടങ്ങുന്ന തിരക്ക് അവസാനിക്കുന്നത് വൈകുന്നേരമാണ്. 15 വര്‍ഷമായി തുടരുന്ന ഈ പപ്പടത്തിന് വന്‍ ഡിമാന്റാണ്. ഇവരുടെ പപ്പടത്തിന്റെ രുചി ഒന്നു വേറെ തന്നെയാണ്. ‘പാര്‍വ്വതി’ പപ്പടം എന്നത് മുത്തശ്ശിയുടെ നാമദേയത്തില്‍ തുടങ്ങിയതാണ്. പാര്‍വ്വതി ദേവിയോടും ശിവനോടുമുള്ള ആരാധന ഇവരുടെ മക്കളിലുമുണ്ട്. അഗ്രയില്‍ ബി.എസ്.സി അഗ്രികള്‍ച്ചറിന് പഠിക്കുന്ന അനു പാര്‍വ്വതിയും, കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയര്‍ സെക്കന്ററി സ്കൂളില്‍ പഠിക്കുന്ന ആര്യ പാര്‍വ്വതിയും, അമൃത സ്കൂളില്‍ പഠിക്കുന്ന നിഥിനും ഇവരുടെ പപ്പട നിര്‍മ്മാണത്തില്‍ പങ്കാളികളാണ്.

 

 

പപ്പടത്തിന്റെ കൂട്ടും അത് വലിച്ചു പരത്തി മൃദുവാക്കുന്നതുമാണ് അതിന്റെ രുചി. അതില്‍ കേമന്‍മാരാണ് ഈ കുടുംബം അതുകൊണ്ടുതന്നെ അപാരമായ രുചിയാണ് ഇവരുടെ പപ്പടത്തിന്. കുടുംബശ്രീ മേളകളിലും, ഉല്‍സവ സീസണുകളിലും ഇവരുടെ പപ്പടം ചൂടപ്പം പോലെ വിറ്റു പോകുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും ഇവരുടെ പപ്പടത്തിന് ഡിമാന്റാണ്. അറബികളുടെ തീന്‍മേശയിലും പാര്‍വ്വതി പപ്പടം ഇടം പിടിച്ചിട്ടുണ്ട്.

മഴക്കാലമായാല്‍ പപ്പടം ഉണക്കിയെടുക്കാന്‍ പ്രയാസമാണ്. നല്ല വെയിലുള്ള സമയത്ത് 15 മിനിട്ട് വെയില്‍ കൊണ്ടാല്‍ മാത്രമേ നല്ല രുചിയുള്ള പപ്പടമായി മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂ. കൊറോണ കാലമായതിനാല്‍ കല്ല്യാണങ്ങള്‍ കുറവാണ്. അതുപോലെതന്നെ മാര്‍ക്കറ്റും ഇപ്പോള്‍ താഴ്ന്നിരിക്കുകയാണ്. കൂടാതെ മിഷിനറി പപ്പടവും ഇവരുടെ തൊഴിലിന് വന്‍ഭീഷണി മുഴക്കുന്നുണ്ട്.

നിശ്ചയദാര്‍ഢ്യവും മനക്കരുത്തും മുതലാക്കി ഇപ്പോഴും ഈ കുടുംബം തങ്ങളുടെ കുലത്തൊഴിലായ പപ്പട നിര്‍മ്മാണത്തെ സ്നേഹിച്ചു കൊണ്ട് മുന്നേറുകയാണ്. ചെറിയ മോഹങ്ങള്‍ മാത്രമുള്ള ഈ കുടുംബത്തിന് പപ്പട നിര്‍മ്മാണം ഒരു വരുമാന ജീവിതമാര്‍ഗ്ഗമാണ്. കുടുമ്പി സമുദായത്തിലെ പല കുടുംബങ്ങളും ഇപ്പോള്‍ പപ്പട നിര്‍മ്മാണം ഉപേക്ഷിച്ചെങ്കിലും ഇവര്‍ തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുകയാണ് തങ്ങളുടെ പാര്‍വ്വതി പപ്പടം.

Related Articles

Back to top button