IndiaLatestUncategorized

ബാങ്ക് വായ്പകൾ എടുത്തവർക്കുള്ള ആശ്വാസ സഹായ നിർണയത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചു

“Manju”

ബിന്ദുലാൽ തൃശൂർ

മൊറട്ടോറിയം കാലയളവിലെ ബാങ്ക് വായ്പ പലിശയും കൂട്ടുപലിശയും എഴുതിത്തള്ളുന്നതും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിനെതിരെ ഗജേന്ദ്ര ശർമ നൽകിയ പരാതിയുടെ വാദം തുടരുന്നു. ഇതോടനുബന്ധിച്ച് നിരവധി പ്രശ്നങ്ങൾ ഉയർന്നു വന്ന പശ്ചാത്തലത്തിൽ മികച്ച തീരുമാനം എടുക്കാൻ സമഗ്ര നിർണയത്തിന് കേന്ദ്രസർക്കാർ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു.

മുൻ സിഎജി ശ്രീ രാജീവ് മെഹർഷി അധ്യക്ഷനായ മൂന്നംഗ സമിതിയിൽ അഹമ്മദാബാദ് ഐഐഎം മുൻ പ്രൊഫസറും റിസർവ് ബാങ്ക് ധനനയ സമിതി മുൻ അംഗവുമായ ഡോ രവീന്ദ്ര എച്ച് ധോലാക്കിയ, എസ് ബി ഐ, ഐ ഡി ബി ഐ ബാങ്കുകളുടെ മുൻ മാനേജിംഗ് ഡയറക്ടർ ശ്രീ ബി. ശ്രീറാം എന്നിവരാണുള്ളത്.

1) കോവിഡ് -19 മായി ബന്ധപ്പെട്ട ബാങ്ക് മോറട്ടോറിയത്തിൽ പലിശയും കൂട്ടുപലിശയും എഴുതിത്തള്ളുന്നത് ദേശീയ സമ്പദ് വ്യവസ്ഥയിലും സാമ്പത്തിക സ്ഥിരതയിലും ഉയർത്തുന്ന സ്വാധീനo, 2) സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ പെട്ടവരുടെ സാമ്പത്തിക ദുരിതം കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങളും നടപടികളും, 3) നിലവിലെ സാഹചര്യത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ, നടപടികൾ എന്നിവ സർക്കാരിനെ അറിയിക്കാനാണ് വിദഗ്ധ സമിതി രൂപീകരിച്ചിരിക്കുന്നത്.

സമിതി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. സമിതിക്ക് വേണ്ട ധനസഹായം എസ് ബി ഐ നൽകും. തീരുമാനമെടുക്കാൻ ബാങ്കുകളെയും മറ്റു തൽപ്പര കക്ഷികളെയും സമിതിക്കു സമീപിക്കാവുന്നതാണ്.

Related Articles

Back to top button