KeralaLatest

തൊഴിൽ നിഷേധത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ

“Manju”

കോവിഡ് 19 രോഗ വ്യാപനവും അതുമൂലം ലോക്ക് ഡൗണും പ്രഖ്യാപിച്ചതോടെ സ്വയംതൊഴിൽ എടുത്ത് ജീവിക്കുന്ന ആയിരക്കണക്കിന് ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി രംഗത്ത് ഉള്ളവരാണ് പട്ടിണിയിലായത്. ലോക്ക് ഡൌൺ ചില ഇളവുകൾ വരുത്തി ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ പുനരാരംഭിച്ചപ്പോൾ വധുവരന്മാർക്ക് ഒപ്പം വരുന്ന ഫോട്ടോഗ്രാഫർ ക്കും വീഡിയോഗ്രാഫർക്കും അത് ചിത്രീകരിക്കുവാൻ സാധിക്കില്ല എന്നും പകരം ദേവസ്വം ബോർഡ് ഏർപ്പാടാക്കുന്നവർക്ക് മാത്രമേ ഫോട്ടോസും വീഡിയോസും എടുക്കാൻ അനുവാദം ഉള്ളൂ എന്നുമാണ് അറിയിച്ചിരിക്കുന്നത്.വിവിധ ഇടങ്ങളിൽ നിന്നും വരുന്ന വധൂവരൻമാരും അവരുടെ ബന്ധുക്കളും പാലിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് തൊഴിലെടുക്കുന്ന ഫോട്ടോഗ്രാഫേഴ്സ് പ്രത്യേകമായി എങ്ങനെയാണ് കോവിഡ് പരത്തുന്നത് എന്നും, തീർത്തും അശാസ്ത്രീയമായി ഒരു കാരണം പറഞ്ഞുകൊണ്ട് ജീവിക്കുവാനും തൊഴിലെടുക്കാനുള്ള അവകാശത്തെ ഇല്ലാതാക്കരുത് എന്നുമാണ് അസോസിയേഷൻ അഭ്യർത്ഥിക്കുന്നത്.

ഇന്നത്തെ സാഹചര്യത്തിൽ ജീവിതം എങ്ങിനെ മുന്നോട്ടുകൊണ്ട് പോകും എന്ന് പകച്ചുനിൽക്കുന്ന ഫോട്ടോഗ്രഫി തൊഴിൽ മേഖലയിൽ ഉള്ളവരെ നിരാശപ്പെടുത്തുന്ന തീരുമാനത്തിൽ നിന്നും ജില്ലാ ഭരണകൂടവും ദേവസ്വം ബോർഡും പിന്മാറികൊണ്ട് പഴയ രീതിയിൽ ഫോട്ടോ വീഡിയോ എടുക്കുന്നതിനുള്ള അവകാശം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാളെ കഴക്കൂട്ടം വില്ലേജ് ഓഫീസിന് മുന്നിൽ അസോസിയേഷൻ കഴക്കൂട്ടം മേഖലാ കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നു. ധർണ്ണ കഴക്കൂട്ടം മുൻ എംഎൽഎ എം.എ വാഹിദ് ഉദ്ഘാടനം ചെയ്യും . തദവസരത്തിൽ ജില്ലാ സെക്രട്ടറി അഡ്വ: സതീഷ് വസന്ത് ആശംസകളർപ്പിച്ച് സംസാരിക്കും.അതേ സമയം ഇന്ന് പതിന്നാലു ഭരണസിരകേന്ദ്രങ്ങളിലും ഗുരുവായൂർ ദേവസ്വം ബോർഡ് ഓഫീസിന് മുമ്പിലും സെക്രട്ടറിയേറ്റിന് മുന്നിലും പ്രതിഷേധ ധർണ സമരം നടത്തിയിരുന്നു.ഈ നടപടി ഇനിയും പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മുന്നോട്ടു പോകും എന്ന് അവർ പറയുന്നു.

Related Articles

Back to top button