KeralaLatestThiruvananthapuram

തീരദേശത്തെ ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്റ് സോണുകള്‍ ഒഴിവാക്കി.

“Manju”

തിരുവനന്തപുരം• തീരദേശത്തെ ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്റ് സോണുകള്‍ ഒഴിവാക്കി. രോഗവ്യാപന മേഖലകളില്‍ മാത്രമായി നിയന്ത്രണങ്ങള്‍ ചുരുക്കി. സാമൂഹികഅകലവും കോവിഡ് നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് മത്സ്യബന്ധനം അടക്കമുള്ളവ അനുവദിച്ചുകൊണ്ട് കലക്ടര്‍ ഉത്തരവിറക്കി.

തിരുവനന്തപുരം ജില്ലയിലെ തീരദേശ പ്രദേശങ്ങളായ അഞ്ചുതെങ്ങ് മുതല്‍ കുളത്തൂര്‍ വരെയുള്ള തീരപേദേശങ്ങളിലാണ് ഇളവുകള്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. കോവിഡ് നിയന്ത്രണങ്ങളും സാമൂഹിക അകലവും പാലിച്ചുകൊണ്ട് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. മറ്റു ഇളവുകള്‍ ഇവയാണ്:

• ബാങ്കുകള്‍ സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവയ്ക്ക് പകുതി ആളുകളെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. തുറക്കുന്ന ബാങ്കുകളില്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തി തിരക്ക് ഒഴിവാക്കണം.

• ആള്‍ക്കൂട്ടം ഒഴിവാക്കികൊണ്ട് കടകള്‍ക്ക് രാവിലെ 7 മുതല്‍ വൈകിട്ട് നാലു വരെയും പ്രവര്‍ത്തിക്കാം, റേഷന്‍ കടകള്‍, അക്ഷയ സെന്‍ററുകള്‍, ഹോട്ടലുകളിലെ പാഴ്സല്‍ കൗണ്ടറുകള്‍ എന്നിവയ്ക്കും സമാന നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. വിവാഹം, മരണം എന്നിവയില്‍ പരമാവധി 20 പേര്‍ക്കു മാത്രമേ അനുവാദമുള്ളു.

• മാര്‍ക്കറ്റുകള്‍ക്ക് നിയന്ത്രണമുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, ജിമ്മുകള്‍, പൊതുയോഗങ്ങള്‍ എന്നിവയ്ക്കുള്ള വിലക്ക് തുടരും. രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ 5 വരെയുള്ള രാത്രി കര്‍ഫ്യൂ തുടരും. രോഗവ്യാപന മേഖലകളില്‍ നിലവിലെ ഇളവുകള്‍ ബാധകമാകില്ല.

Related Articles

Back to top button