Uncategorized

അഡിനോവൈറസ് ബാധിച്ച്‌ രണ്ട് ശിശുക്കള്‍കൂടി മരിച്ചു

“Manju”

പശ്ചിമബംഗാളില്‍ അഡിനോവൈറസ് ബാധിച്ച്‌ രണ്ട് ശിശുക്കള്‍കൂടി മരിച്ചു. ആറുമാസംപ്രായമുള്ള രണ്ട് കുട്ടികളാണ് കൊല്‍ക്കത്ത മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മരിച്ചത്. നേരത്തേ ആറുശിശുക്കള്‍ ഇതേടെ വൈറസ്‌ബാധമൂലം മരിച്ചതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. കടുത്ത പനിയും ശ്വാസതടസ്സവും കാരണമാണ് ശിശുക്കളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

കണ്‍പോളകളെയും ശ്വാസകോശം കുടല്‍, മൂത്രനാളി, നാഡി വ്യവസ്ഥ എന്നിവയെയാണ് വൈറസ് ബാധിക്കുക. മുതിര്‍ന്നവരേക്കാള്‍ പെട്ടെന്ന് കുട്ടികളില്‍ ഇത് പടരാന്‍ സാധ്യതയേറെയാണ്. കുറഞ്ഞ പ്രതിരോധ ശേഷിയുള്ളവര്‍ കുട്ടികള്‍ എന്നിവരിലാണ് വൈറസ് പ്രധാനമായും കാണപ്പെടുന്നത്. എളുപ്പത്തില്‍ പടരുന്നതാണ് ഈ വൈറസ്.

ചുമ, പനി, വിറയല്‍, മൂക്കൊലിപ്പ്, വരണ്ട ചുമ എന്നിവയാണ് ഇതിന്റെ പ്രധാനലക്ഷണങ്ങള്‍. ചെവികളില്‍ വേദന, കണ്ണുകള്‍ പിങ്ക് നിറത്തിലാകുക, നിര്‍ത്താതെ കണ്ണില്‍ നിന്നും വെള്ളം വരിക എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. ഡയേറിയ, ഛര്‍ദ്ദി, ഉദരസംബന്ധമായ മറ്റ് പ്രശ്നങ്ങള്‍ക്കും വൈറസ് കാരണമാകുന്നു. മൂത്രനാളിയില്‍ വേദന അനുഭവപ്പെടാനും മൂത്രത്തില്‍ ചോര വരുന്നതിനും വൈറസ് കാരണമാകുന്നു.

Related Articles

Back to top button